---
title: "ചോറോട് തെരുവ് നായ ശല്യം രൂക്ഷം  ; വളര്‍ത്തു മൃഗങ്ങളെ കൊന്നു"
english_title: " Street dog harassment is rampant Killed pets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24341/street-dog-harassment-is-rampant-killed-pets"
published_at: "2022-02-04T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fca246b7171_street dog.jpg"
keywords: []
---

# ചോറോട് തെരുവ് നായ ശല്യം രൂക്ഷം  ; വളര്‍ത്തു മൃഗങ്ങളെ കൊന്നു

> **Lead Summary:** വടകര: തെരുവുനായക്കൂട്ടം കൂടുതകര്‍ത്ത് നാലു കോഴികളെയും ഒരു ആടിനെയും കൊന്നു. ചോറോടിലെ കോറോത്ത് നജീബിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം

## Article Content

വടകര: തെരുവുനായക്കൂട്ടം കൂടുതകര്‍ത്ത് നാലു കോഴികളെയും ഒരു ആടിനെയും കൊന്നു. ചോറോടിലെ കോറോത്ത് നജീബിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം

. ഒന്നരയോടെ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് രണ്ടു കൂടൂകള്‍ തകര്‍ക്കപ്പെട്ടനിലയില്‍ കണ്ടത്. നാലു കോഴികളെയും ഒരു ആടിനെയും കാണാതാവുകയും ചെയ്തു. കുറച്ചപ്പുറത്തുനിന്ന് ആടിനെയും രണ്ടു കോഴികളെയും ചത്തനിലയില്‍ കണ്ടെത്തി.

രണ്ടു കോഴികളെ നായക്കൂട്ടം കൊണ്ടുപോയി. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24341/street-dog-harassment-is-rampant-killed-pets)