---
title: "#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ  "
english_title: "#20th #Kanal #Smrana #Adv #MKPremnath #memorial #conference #Villyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243437/20th-kanal-smrana-adv-mkpremnath-memorial-conference-villyapally"
published_at: "2024-10-18T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711f5e90de50_mk_premnath.jpg"
keywords: []
---

# #MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ  

> **Lead Summary:** > **വടകര: **സോഷ്യലിസ്റ്റ് നേതാവും, നിയമസഭ സാമാജികനുമായിരുന്ന അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം "കനൽ സ്മരണ " രാഷ്ട്രീയ ജനതാദൾ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് ഞായറാഴ്ച്ച വൈകുന്നേരം 3.30 ന് വില്ല്യാപ്പള്ളിയിൽ നടത്തുവാൻ സ്വാഗത സംഘം ഭാരവാഹികളുടേയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരുടേയും യോഗം തീരുമാനിച്ചു.

## Article Content

> **വടകര: **സോഷ്യലിസ്റ്റ് നേതാവും, നിയമസഭ സാമാജികനുമായിരുന്ന അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം "കനൽ സ്മരണ " രാഷ്ട്രീയ ജനതാദൾ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് ഞായറാഴ്ച്ച വൈകുന്നേരം 3.30 ന് വില്ല്യാപ്പള്ളിയിൽ നടത്തുവാൻ സ്വാഗത സംഘം ഭാരവാഹികളുടേയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരുടേയും യോഗം തീരുമാനിച്ചു.

മുൻ എം.പിയും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ: സെബാസ്റ്റ്യൻ പോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആർ. ജെ. ഡി സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന്‌ പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ അബ്രഹാം മാനുവൽ പ്രസംഗിക്കും.

യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

നിയോജക മണ്ഡലം പ്രസിഡണ്ട് വി. പി. വാസു , കെ.പി. കുഞ്ഞിരാമൻ , നീലിയോട്ട് നാണു , വിനോദ് ചെറിയത്ത് , കെ. എം. ബാബു , ടി.എൻ. മനോജ് , കോവുക്കൽ നാരായണൻ ,കെ.കെ. ബാബു ,എ.പി. അമർനാഥ് , ഒ.എം. സിന്ധു , സച്ചിൻ ലാൽ , കൊടക്കലാണ്ടി കൃഷ്ണൻ ,മലയിൽ ബാലകൃഷ്ണൻ ,മുണ്ടോ ളി രവി ,എം.ടി.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243437/20th-kanal-smrana-adv-mkpremnath-memorial-conference-villyapally)