---
title: "കുഴഞ്ഞ് വീണ ആള്‍ക്ക് രക്ഷകനായി സിവില്‍ ഡിഫന്‍സ് അംഗം കെ പി ഷജിത്ത് "
english_title: "He was the savior of the troubled man Civil Defense member KP Shajith"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24345/he-was-the-savior-of-the-troubled-man-civil-defense-member-kp-shajith"
published_at: "2022-02-04T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fca75a069e0_shajith .jpg"
keywords: []
---

# കുഴഞ്ഞ് വീണ ആള്‍ക്ക് രക്ഷകനായി സിവില്‍ ഡിഫന്‍സ് അംഗം കെ പി ഷജിത്ത് 

> **Lead Summary:** വടകര: അബോധാവസ്ഥയിലായ മണിയൂര്‍ സ്വദേശിക്ക് രക്ഷകനായി സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ കെ.പി. ഷജിത്ത്.

## Article Content

വടകര: അബോധാവസ്ഥയിലായ മണിയൂര്‍ സ്വദേശിക്ക് രക്ഷകനായി സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ കെ.പി. ഷജിത്ത്.

ഓട്ടോ ഡ്രൈവറായ ഷജിത്ത് ഇന്നലെ രാവിലെ അഞ്ചു വിളക്കിനു സമീപം അശോക് മെഡിക്കല്‍സിനടുത്ത് വെച്ച് മണിയൂര്‍ സ്വദേശി ബോധരഹിതനായി വീഴുന്ന സമയത്ത് ഉടന്‍ ഇടപെടുകയായിരുന്നു.

ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആബുലന്‍സില്‍ വടകര ജില്ലാ ആശുപത്രിയിലെത്തിക്കുകയുയായിരുന്നു. പിന്നീട് അദ്ദേഹത്തെ വിദഗ്ദ ചികിത്സക്കായി മൊബൈല്‍ ഐസിയു വില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24345/he-was-the-savior-of-the-troubled-man-civil-defense-member-kp-shajith)