---
title: "#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും"
english_title: "#Vadakara #evenings #can #now #culturally #enriched #cultural #square #dedicated #nation #Saturday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243471/vadakara-evenings-can-now-culturally-enriched-cultural-square-dedicated-nation-saturday-new"
published_at: "2024-10-18T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67120b335f280_cultural_squre.jpg"
keywords: []
---

# #culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

> **Lead Summary:** **വടകര: **നഗരസഭ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും.

## Article Content

**വടകര: **നഗരസഭ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും.

നഗരസഭ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

വടകരയുടെ അതിഥി മന്ദിരത്തിനുസമീപം ബി.ഇ.എം സ്കൂളിന് സമീപത്തായാണ് സാംസ്കാരിക ചത്വരം നിർമിച്ചത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭ 50 ലക്ഷം രൂപ വകയിരുത്തിയാണ് ചത്വരം നിർമിച്ചത്.

തുറന്ന വേദിക്കു പുറമെ, ദീപാലങ്കാരം, ചുറ്റുമതിൽ, ഗേറ്റ്, യാർഡ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. തുറന്ന വേദിക്ക് മുന്നിലും വശങ്ങളിലുമായി 500 ഓളം പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയും.

വടകരയുടെ കലാ സാംസ്കാരിക കായിക പെരുമ വിളിച്ചോതുന്ന കളരി, തെയ്യം, വോളിബോൾ തുടങ്ങിയവയുടെ ചുമർ ശിൽപ്പങ്ങളും ചത്വരത്തിന് മാറ്റുകൂട്ടുന്നുണ്ട്.

സാംസ്കാരിക പരിപാടികൾക്ക് ഒപ്പം സായാഹ്നങ്ങളിൽ സമയം ചെലവഴിക്കാനും, ചലച്ചിത്ര പ്രദർശനങ്ങൾക്കും ഉൾപ്പെടെ ചത്വരം ഇനി വേദിയാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243471/vadakara-evenings-can-now-culturally-enriched-cultural-square-dedicated-nation-saturday-new)