---
title: "#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു "
english_title: "#bike #passenger #died #after #being #hit #lorry #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243478/bike-passenger-died-after-being-hit-lorry-vadakara"
published_at: "2024-10-18T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67120fc5e7843_accident.jpg"
keywords: []
---

# #accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു 

> **Lead Summary:** **വടകര: **ദേശീയപാതയിൽ പുതുപ്പണം കോട്ടക്കടവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

## Article Content

**വടകര: **ദേശീയപാതയിൽ പുതുപ്പണം കോട്ടക്കടവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മണിയൂർ കരുവഞ്ചേരിയിലെ കെ.എസ്. അബ്ദുള്ളയാണ് (58) മരിച്ചത്.

ഇന്ന് രാവിലെ ചോമ്പാലിൽ നിന്ന് മത്സ്യവുമായി നാട്ടിലേക്ക് പോകുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.

വർഷങ്ങളായി മത്സ്യവിൽപന നടത്തുന്ന അബ്ദുള്ള മണിയൂർ മേഖലയിൽ ഏറെ സുപരിചിതനാണ്.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243478/bike-passenger-died-after-being-hit-lorry-vadakara)