---
title: " #WelfareParty | റെയിൽവേ യാത്രാദുരിതം; വെൽഫെയർ പാർട്ടി റെയിൽ പ്രക്ഷോഭ യാത്രക്ക് വടകരയിൽ സ്വീകരണം നൽകി"
english_title: "#Railway #travel #woes #Welfare #Party #gave #reception #Rail #Agitation #Yathra #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243503/railway-travel-woes-welfare-party-gave-reception-rail-agitation-yathra-vadakara"
published_at: "2024-10-18T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67122153e0406_welfare_party.jpg"
keywords: []
---

#  #WelfareParty | റെയിൽവേ യാത്രാദുരിതം; വെൽഫെയർ പാർട്ടി റെയിൽ പ്രക്ഷോഭ യാത്രക്ക് വടകരയിൽ സ്വീകരണം നൽകി

> **Lead Summary:** **വടകര: **അതിരൂക്ഷമായ റെയിൽവേ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ ഒക്ടോബർ 17 ന് കാസർകോഡ് മുതൽ പാലക്കാട് വരെ നടത്തുന്ന റെയിൽ പ്രക്ഷോഭയാത്രക്ക് വടകര റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണം നൽകി.

## Article Content

**വടകര: **അതിരൂക്ഷമായ റെയിൽവേ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ ഒക്ടോബർ 17 ന് കാസർകോഡ് മുതൽ പാലക്കാട് വരെ നടത്തുന്ന റെയിൽ പ്രക്ഷോഭയാത്രക്ക് വടകര റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണം നൽകി.

പ്രക്ഷോഭയാത്രയെ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ്  ടി.കെ.മാധവൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

നാദാപുരം, കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ്മാരായ കളത്തിൽ ഹമീദ്, ബഷീർ കുറ്റേരി, വടകര മണ്ഡലം സിക്രട്ടറി മൂസ്സ ഓർക്കാട്ടേരി, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എം.എ.ഖയ്യൂം എന്നിവർ ഹാരാർപ്പണം നടത്തി.

കേന്ദ്ര റെയിൽവേ മന്ത്രിക്കുള്ള നിവേദന സമർപ്പണം വടകര മേഖല കൺവീനറും ജില്ലാ കമ്മിറ്റി അംഗവുമായ ഷുഹൈബ് അഴിയൂർ നിർവ്വഹിച്ചു.

വടകര റെയിൽവേസ്റ്റേഷൻ പരിസരത്ത് നടന്ന ഒപ്പ് ശേഖരണത്തിന് നദീറ അഹമ്മദ്, ആയിശ നാദാപുരം, എഫ്.എം.അബ്‌ദുള, ഷാദുലി, സുബേർ കോറോത്ത് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243503/railway-travel-woes-welfare-party-gave-reception-rail-agitation-yathra-vadakara)