---
title: "#RKChandran | ആർ കെ ചന്ദ്രൻ നയിക്കും; വടകര-മാഹി കനാൽ സമയ ബന്ധിതമായി പൂർത്തിയാക്കണം -സിപിഐ എം "
english_title: "#RKChandran #Vadakara #Mahi #Canal #completed #time #bound #manner #CPIM"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243851/rkchandran-vadakara-mahi-canal-completed-time-bound-manner-cpim"
published_at: "2024-10-19T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713db58672ea_RK_CHANDRAN.jpg"
keywords: []
---

# #RKChandran | ആർ കെ ചന്ദ്രൻ നയിക്കും; വടകര-മാഹി കനാൽ സമയ ബന്ധിതമായി പൂർത്തിയാക്കണം -സിപിഐ എം 

> **Lead Summary:** **വടകര:**കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ ഭാഗമായ വടകര-മാഹി കനാൽ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് സിപിഐ എം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര:**കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ ഭാഗമായ വടകര-മാഹി കനാൽ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് സിപിഐ എം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

ടി കെ ശാന്ത ടീച്ചർ നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം മഹബൂബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഹംസ വായേരി, കെ എം പ്രജിത, കെ എം ജിഷ്ണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ആർ കെ ചന്ദ്രൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243851/rkchandran-vadakara-mahi-canal-completed-time-bound-manner-cpim)