---
title: "#Award | ഇരട്ട പുരസ്കാരം; ബാങ്കിംഗ് ഫ്രോന്റിയർ അവാർഡ് കരസ്ഥമാക്കി വടകര റൂറൽ ബാങ്ക്"
english_title: "#Vadakara #Rural #Bank #bagged #Banking #Frontier #Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243918/vadakara-rural-bank-bagged-banking-frontier-award"
published_at: "2024-10-20T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67149a96369be_award.jpg"
keywords: []
---

# #Award | ഇരട്ട പുരസ്കാരം; ബാങ്കിംഗ് ഫ്രോന്റിയർ അവാർഡ് കരസ്ഥമാക്കി വടകര റൂറൽ ബാങ്ക്

> **Lead Summary:** വടകര: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ നാലാം വർഷവും വടകര റൂറൽ ബാങ്കിന് ദേശീയ തലത്തിൽ ഇരട്ട പുരസ്കാരം.

## Article Content

വടകര: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ നാലാം വർഷവും വടകര റൂറൽ ബാങ്കിന് ദേശീയ തലത്തിൽ ഇരട്ട പുരസ്കാരം.

പ്രാഥമിക സഹകരണ ബാങ്കിംഗ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചു ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിംഗ് ഫ്രോന്റിയർ എല്ലാ വർഷവും ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് വടകര റൂറൽ ബാങ്കിന് തുടർച്ചയായി നാലാം വർഷവും ലഭിച്ചത്.

ഓഡിറ്റ് ഇനിഷ്യറ്റീവ്, റിപ്പോർട്ടിങ് വിഭാഗത്തിലാണ് അവാർഡുകൾ ലഭിച്ചത്.

ബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, ബാങ്കിംഗ് നോൺ ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം.

ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ചടങ്ങിൽ വടകര റൂറൽ ബാങ്കിന് വേണ്ടി പ്രസിഡൻ്റ് സി. ഭാസ്കരൻ, ഡയറക്ടർമാരായ എ. കെ. ശ്രീധരൻ, സി. കുമാരൻ,സെക്രട്ടറി ടി. വി. ജിതേഷ് എന്നിവർ നാഫ്കോബ് വൈസ് ചെയർമാൻ മിലിന്ദ് കാലയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ചടങ്ങിൽ മനോജ് അഗർവാൾ, ആശിഷ് ശ്രീവാസ്തവ, സതീഷ് ഉത്തെക്കർ, കെ. ജയപ്രസാദ്, പവസാൻ വർഗീസ്, അദിൽ ഗാന്ധി, ആർടി ദോലെ, പ്രഭു കുമാർ, ഡോ. ലളിത് മോഹൻ, പ്രവീൺ ഖന്ന, ഡി. കൃഷ്ണ, ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243918/vadakara-rural-bank-bagged-banking-frontier-award)