---
title: "#CooperativeBank | പുതു മുഖം; നടക്കുതാഴ സഹകരണ ബാങ്കിന്റെ  മേപ്പയിൽ ശാഖ നവീകരിച്ചു     "
english_title: "#Nadakuthaza #Co-operative #Bank #branch #has #been #renovated Mepayil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243944/nadakuthaza-co-operative-bank-branch-has-been-renovated-mepayil-new"
published_at: "2024-10-20T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714ba784a5f0_cooperatiibve_bank.jpg"
keywords: []
---

# #CooperativeBank | പുതു മുഖം; നടക്കുതാഴ സഹകരണ ബാങ്കിന്റെ  മേപ്പയിൽ ശാഖ നവീകരിച്ചു     

> **Lead Summary:** **വടകര: ന**ടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിന്റെ നവീകരിച്ച മേപ്പയിൽ ശാഖയുടെ ഉദ്ഘാടനം സഹകരണ സംഘം അസി. രജിസ്ട്രാർ പി ഷിജു നിർവ്വഹിച്ചു.

## Article Content

**വടകര: ന**ടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിന്റെ നവീകരിച്ച മേപ്പയിൽ ശാഖയുടെ ഉദ്ഘാടനം സഹകരണ സംഘം അസി. രജിസ്ട്രാർ പി ഷിജു നിർവ്വഹിച്ചു.

ബേങ്ക് പ്രസിഡണ്ട് എം മുരളീധരൻ അദ്ധ്യക്ഷനായി.

ബേങ്ക് സെക്രട്ടറി കെ എം മനോജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കെ ചന്ദ്രനിൽ നിന്ന് ഓഹരി സ്വീകരിച്ചു കൊണ്ട് ബേങ്ക് വൈസ് പ്രസിഡണ്ട് പി കെ ദിനിൽകുമാർ ഓഹരി സമാഹരണം ഉദ്ഘാടനം ചെയ്തു.

ഇ. അരവിന്ദാക്ഷൻ, വി വിവേക്, പി വി രതീശൻ, കൊയിലോത്ത് ബാബു മാസ്റ്റർ , ആർഎം ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡയറക്ടർ പി കെ ജിതേഷ് സ്വാഗതവും, ബ്രാഞ്ച് മാനേജർ ദീപ കുനിയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243944/nadakuthaza-co-operative-bank-branch-has-been-renovated-mepayil-new)