വടകര: (vatakara.truevisionnews.com)രാഷ്ട്രീയ അധികാരം ധാർഷ്ട്യത്തിനുള്ള ലൈസൻസല്ലയെന്നും അധികാരം സ്ഥായിയായി നിലനിൽക്കുന്നതല്ലെന്നും രാഷ്ട്രീയ നിരീക്ഷകനും മുൻ എം.പി യുമായ ഡോ:സെബാസ്റ്റ്യൻ പോൾ പ്രസ്താവിച്ചു.
എളിമയും സംശുദ്ധതയും വികസന കാഴ്ചപ്പാടുമാണ് ജനപ്രതിനിധികളെ ജനമനസ്സുകളിൽ എക്കാലവും പ്രതിഷ്ഠിക്കുന്നത്.
അങ്ങിനെ ജനമനസ്സുകളിൽ സ്ഥാനം നേടിയ നേതാക്കളിൽ പ്രഥമഗണനീയനായിരുന്നു അഡ്വ: എം.കെ പ്രേംനാഥ് എന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ആർ.ജെ.ഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. എം.കെ. പ്രേം നാഥ് അനുസ്മരണ സമ്മേളനം "കനൽ സ്മരണ " വില്ല്യാപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്രഹാം മാനുവൽ പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡണ്ട് വി.പി. വാസു അധ്യക്ഷത വഹിച്ചു.
കെ.പി. കുഞ്ഞിരാമൻ, ആയാടത്തിൽ രവീന്ദ്രൻ , നീലിയോട്ട് നാണു , വിനോദ് ചെറിയത്ത്, കെ.എം.ബാബു ,ടി. എൻ. മനോജ് , സച്ചിൻ ലാൽ , എം.ടി.കെ.സുധീഷ് , സുമതൈക്കണ്ടി , ടി.എം. പുഷ്പ ,മലയിൽ ബാലകൃഷ്ണൻ, കൊടക്കലാണ്ടി കൃഷ്ണൻ, ഒ. എം. സിന്ധു , സതിദിവ്യനിലയം, എം. ശ്രീലത , എ .പി. അമർനാഥ് എന്നിവർ സംസാരിച്ചു.
#Political #power #not #license #for #arrogance #SebastianPaul