---
title: "#Befi  | ജോലി ഭാരം; ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക -ബെഫി"
english_title: "#workload #Appoint #adequate #staff #banks #Befi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244079/workload-appoint-adequate-staff-banks-befi"
published_at: "2024-10-21T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715defdf16f4_aria_conference.jpg"
keywords: []
---

# #Befi  | ജോലി ഭാരം; ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക -ബെഫി

> **Lead Summary:** **വടകര:**ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ- ബെഫി വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര:**ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ- ബെഫി വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

വടകര തേജസ്‌ ഹാളിൽ നടന്ന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ മാഷ് ഉദ്ഘാടനം ചെയ്തു.

എൻ. അരുൺ അധ്യക്ഷത വഹിച്ചു.

സിഐടിയു ഏരിയ ജോയിന്റ് സെക്രട്ടറി എ.കെ ബാലൻ അഭിവാദ്യം ചെയ്തു.

ബെഫി വടകര ഏരിയ സെക്രട്ടറി ബാബുരാജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. മീന സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

പി. പ്രേമനന്ദൻ, വി. പി.രാഗിഷ, എൻ.ദീപേഷ്,ഒ. രമേശൻ തുടങ്ങിയവർ സംസാരിച്ചു.

വടകര ഏരിയ കമ്മിറ്റി വിഭവിച്ചു പുതിയതായി നാദാപുരം ഏരിയ കമ്മിറ്റി രുപകരിച്ചു.

പുതിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ : വടകര : - എൻ. അരുൺ (പ്രസിഡന്റ്‌ ), എൻ.പ്രദോഷ് (സെക്രട്ടറി ), ദീപേഷ് എൻ. എ (ട്രെഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

നാദാപുരം ഏരിയ ഭാരവഹികൾ : നികേഷ് കെ കെ (പ്രസിഡന്റ്‌ ), ബിജേഷ് (സെക്രട്ടറി ), ഷാജിനേഷ് (ട്രെഷറർ )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244079/workload-appoint-adequate-staff-banks-befi)