---
title: "#THAsokan | ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്  "
english_title: "#nations #love #for #THAsokan #Master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244258/nations-love-for-thasokan-master"
published_at: "2024-10-21T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67167fd7e3daf_th_asokan.jpg"
keywords: []
---

# #THAsokan | ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്  

> **Lead Summary:** **വടകര: ** മുപ്പത് വർഷം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും നാടിൻ്റെ പൊതു കാര്യങ്ങളിലും പിന്നോക്കം നിന്നിരുന്ന തീരദേശ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാദ്യാസ പഠനത്തിലും മുൻപന്തിയിൽ പ്രവർത്തിച്ച കോട്ട കടപ്പുറം എൽ പി സ്കൂളിൻ്റെ മാതൃകാ അധ്യാപകനായ ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്.

## Article Content

**വടകര: ** മുപ്പത് വർഷം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും നാടിൻ്റെ പൊതു കാര്യങ്ങളിലും പിന്നോക്കം നിന്നിരുന്ന തീരദേശ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാദ്യാസ പഠനത്തിലും മുൻപന്തിയിൽ പ്രവർത്തിച്ച കോട്ട കടപ്പുറം എൽ പി സ്കൂളിൻ്റെ മാതൃകാ അധ്യാപകനായ ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്.

അയനിക്കാട് ഫൈറ്റേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഫൈറ്റേഴ്സ് ക്ലബ് പ്രസിഡൻ്റ് എം ടി ബിജു അധ്യക്ഷത വഹിച്ചു.

പയ്യോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം കെ ജയദാസ് ഉദ്ഘാടനം ചെയ്തു.

കൗൺസിലർ ചെറിയാവി സുരേഷ് ബാബു, കൊളാവിപ്പാലം രാജൻ, കെ ടി രാജീവൻ, എം വി പ്രഭാകരൻ, പവിത്രൻ വി, എം രവീന്ദ്രൻ, വിനോദൻ മാസ്റ്റർ എം ടി, വിജീഷ് ടി കെ, ദിനേശൻ എം.ടി,എന്നിവർ സംസാരിച്ചു.

സിക്രട്ടറി ടി.വി സജിത്ത് ബാബു സ്വാഗതവും സിത്തു രതീഷ് നന്ദിയും പറഞ്ഞു.

തുടർന്ന് വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ് വടകര കെ സ് ഇ ബി അസിസ്റ്റൻ്റ് എൻജിനിയർ വിപിൻദാസ് നടത്തി.

വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244258/nations-love-for-thasokan-master)