---
title: "#LIC | ആനുകൂല്യങ്ങൾ വെട്ടി കുറച്ചു; വടകരയിൽ എൽ.ഐ.സി ഏജന്റുമാരുടെ പ്രതിഷേധം"
english_title: "#Vadakara #LIC #protested #against #reduction #existing #benefits "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244319/vadakara-lic-protested-against-reduction-existing-benefits"
published_at: "2024-10-22T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67172f009cd48_lic.jpg"
keywords: []
---

# #LIC | ആനുകൂല്യങ്ങൾ വെട്ടി കുറച്ചു; വടകരയിൽ എൽ.ഐ.സി ഏജന്റുമാരുടെ പ്രതിഷേധം

> **Lead Summary:** **വടകര: **നിലവിലുള്ള ആനുകൂല്യങ്ങൾ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് വടകര എൽ.ഐ.സി. ബ്രാഞ്ച് ഓഫീസിന് മുമ്പിൽ എൽ.ഐ.സി. എജൻ്‌റുമാർ ധർണ്ണ നടത്തി.

## Article Content

**വടകര: **നിലവിലുള്ള ആനുകൂല്യങ്ങൾ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് വടകര എൽ.ഐ.സി. ബ്രാഞ്ച് ഓഫീസിന് മുമ്പിൽ എൽ.ഐ.സി. എജൻ്‌റുമാർ ധർണ്ണ നടത്തി.

എജൻ്റ്സ് ഫഡറേഷൻ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ ഐ.എൻ.ടി.യു.സി. നേതാവ് അഡ്വ : ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് സെക്രട്ടറി അശോകൻ തുണേരി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻ്റ് കെ പി . കരുണൻ, ജിസേഷ് കുമാർ, വി.പി. ഗീത, മുണ്ടോളി രവി,സി ചന്ദി, കുനിയിൽ അനന്തൻ, സുധീർ കുമാർ, ശ്വാമള, ഷീബ, സാവിത്രി സുകുമാരൻ, എലിയാറ ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244319/vadakara-lic-protested-against-reduction-existing-benefits)