---
title: "#VKvinu | വികെ വിനു നയിക്കും; കോട്ടക്കടവിൽ റെയിൽവേ മേൽപ്പാലം പണിയണം -സിപിഐഎം  "
english_title: "#VKvinu#will #lead #Railway #flyover #built #Kottakkadavu #CPIM"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244430/vkvinuwill-lead-railway-flyover-built-kottakkadavu-cpim"
published_at: "2024-10-22T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671783b649d88_vkvinu.jpg"
keywords: []
---

# #VKvinu | വികെ വിനു നയിക്കും; കോട്ടക്കടവിൽ റെയിൽവേ മേൽപ്പാലം പണിയണം -സിപിഐഎം  

> **Lead Summary:** **വടകര : **തീരദേശ മേഖലയിലെ അഞ്ച് വാർഡുകളെ വടകര നഗരസഭയുമായി ബന്ധിപ്പിക്കുന്ന പുതുപ്പണം കോട്ടക്കടവിൽ റെയിൽവേ മേൽപ്പാലം പണിയണമെന്ന് സിപിഐ എം പുതുപ്പണം നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര : **തീരദേശ മേഖലയിലെ അഞ്ച് വാർഡുകളെ വടകര നഗരസഭയുമായി ബന്ധിപ്പിക്കുന്ന പുതുപ്പണം കോട്ടക്കടവിൽ റെയിൽവേ മേൽപ്പാലം പണിയണമെന്ന് സിപിഐ എം പുതുപ്പണം നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

കക്കട്ടിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എ പി മോഹനൻ, എസ് എച്ച് ഹേമന്ദ്, പി ഇന്ദിര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

വി കെ വിനു സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244430/vkvinuwill-lead-railway-flyover-built-kottakkadavu-cpim)