---
title: "#newbuilding | ചോറോട് ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു"
english_title: "#Chorodu #Grama #Panchayath #Ayurvedic #Hospital #preparing #its #own #building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244442/chorodu-grama-panchayath-ayurvedic-hospital-preparing-its-own-building-new"
published_at: "2024-10-22T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671791e8bacb0_chorodu.jpg"
keywords: []
---

# #newbuilding | ചോറോട് ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

> **Lead Summary:** **വൈക്കിലശ്ശേരി: **ചോറോട് ഗ്രാമ പഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു.

## Article Content

**വൈക്കിലശ്ശേരി: **ചോറോട് ഗ്രാമ പഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു.

കെട്ടിടം നിർമ്മിക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ തറക്കല്ലിടൽ കർമം നിർവ്വഹിച്ചു.

വൈക്കിലശ്ശേരിയിലെ കണ്ണാശ്ശേരി കുന്നിന് സമീപമാണ് കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

2009 മുതൽ മലോൽ മുക്കിലെ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.

ആരോഗ്യം -വിദ്യാഭ്യാസം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു 

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടയിൽ അധ്യക്ഷത വഹിച്ചു.

അസിസ്‌റൻ്റ് എഞ്ചിനിയർ ഷീന റിപ്പോർട്ട് അവതരിപ്പിച്ചു.

ഡോ.എം.ടി. മോഹൻദാസ് പദ്ധതി വിശദീകരിച്ചു.

 വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ശ്യാമള പൂവേരി, വാർഡ് മെമ്പർ ലി സി.പി, കെ.എം. വാസു, കെ.കെ. മോഹൻദാസ്, ഇസ്മായിൽ മാസ്റ്റർ പി, കെ.എം. നാരായണൻ, മനോജ് താപൂ, രാജീവൻ ആശാരി മിത്തൽ, ബാലകൃഷ്ണൻ എടപ്പാനി ക്കോട്ട്, ഒ. രാഘവൻ, തുടങ്ങിയവർ സംസാരിച്ചു.

 പഞ്ചായത്തംഗം പുഷ്പ മഠത്തിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244442/chorodu-grama-panchayath-ayurvedic-hospital-preparing-its-own-building-new)