---
title: "#SDPI | മൂരാട് പാലത്തിലെ വിള്ളൽ; പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് എസ് ഡി പി ഐ"
english_title: "#Crack #Murad #Bridge #SDPI #organized #protest #program"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244475/crack-murad-bridge-sdpi-organized-protest-program"
published_at: "2024-10-22T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717bf399f0be_sdpi.jpg"
keywords: []
---

# #SDPI | മൂരാട് പാലത്തിലെ വിള്ളൽ; പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് എസ് ഡി പി ഐ

> **Lead Summary:** **വടകര: **മൂരാട് പാലത്തിലെ വിള്ളൽ എസ് ഡി പി ഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര: **മൂരാട് പാലത്തിലെ വിള്ളൽ എസ് ഡി പി ഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

നിർമാണം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ പാലത്തിൽ വിള്ളൽ ഉണ്ടായത് നിർമ്മാണത്തിലെ അഴിമതിയാണ് ചൂണ്ടികാണിക്കുന്നത് എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല പറഞ്ഞു.

പാലത്തിന്റെ നിർമ്മാണം പൂർണ്ണമായി പരിശോധിക്കാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ ജനകീയ സമരവുമായി പാർട്ടി മുന്നോട്ട് വരുമെന്നും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അഴിയൂർ പഞ്ചായത്ത് മെമ്പർ സാലിം അഴിയൂർ പറഞ്ഞു.

മുനിസിപ്പൽ പ്രസിഡന്റ്‌ സമദ് മാക്കൂൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി നിസാം പുത്തൂർ സ്വാഗതം പറഞ്ഞു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ സിദ്ധീഖ്പുത്തൂർ, മുൻസിപ്പൽ വൈസ് പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ, പയ്യോളി മുനിസിപ്പൽ പ്രസിഡന്റ്‌ കബീർകോട്ടക്കൽ,

മുൻസിപ്പൽ കൗൺസിലർ ഹക്കീം പി എസ്, റസീന വി കെ, സവാദ് വടകര, മഷ്ഹൂദ് കെ പി, സാജിദ് കെ വി പി എന്നിവർ പരിപാടിയിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

ഹാഷിദ് ഖാലിദ്, സലീം സി വി, മുനീസ്, ഇസ്മായിൽ ഇ വി, ഫെബിന ഷാജഹാൻ, അസ്മ കെ, ശബാന പി വി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ റഹീം സി വി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244475/crack-murad-bridge-sdpi-organized-protest-program)