---
title: "വടകര ബ്ലോക്ക് പഞ്ചായത്ത്  ഓട്ടോ റിക്ഷ വിതരണം ചെയ്തു "
english_title: " Auto rickshaw was distributed by Vadakara Block Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24452/auto-rickshaw-was-distributed-by-vadakara-block-panchayat"
published_at: "2022-02-04T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd09b48e036_auto risha distribution.jpg"
keywords: []
---

# വടകര ബ്ലോക്ക് പഞ്ചായത്ത്  ഓട്ടോ റിക്ഷ വിതരണം ചെയ്തു 

> **Lead Summary:** വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2021.22 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷാ കള്‍ വിതരണം ചെയ്തു. ഓട്ടോറിക്ഷ വിതരണം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് പ്രസിഡണ്ട് കെ.പി.ഗിരിജ നിര്‍വ്വഹിച്ചു.വനിത ,ജനറല്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഓട്ടോറിക്ഷ വിതരണം ചെയ്തത്.

## Article Content

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2021.22 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷാ കള്‍ വിതരണം ചെയ്തു. ഓട്ടോറിക്ഷ വിതരണം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് പ്രസിഡണ്ട് കെ.പി.ഗിരിജ നിര്‍വ്വഹിച്ചു.വനിത ,ജനറല്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഓട്ടോറിക്ഷ വിതരണം ചെയ്തത്.

വനിതാ വിഭാഗത്തില്‍ 4 പേര്‍ക്കും, ജനറല്‍ വിഭാഗത്തില്‍ 8 പേര്‍ക്കുമാണ്. ഓട്ടോറിക്ഷ നല്‍കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് .ച 'ടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.ബി ഡി ഒ പി.കെ പുരുഷോത്തമന്‍ പദ്ധതി വിശദീകരിച്ചു.

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍, ഒഞ്ചിയം പ്രസിഡണ്ട് പി.ശ്രീജിത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എം.സത്യന്‍, മെമ്പര്‍മാരായ ഏ.കെ.ഗോപാലന്‍, ശ്യാമള കൃഷ്ണാര്‍പ്പിതം. ആശംസാ പ്രസംഗം നടത്തി. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശശി കലാ ദിനേശന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24452/auto-rickshaw-was-distributed-by-vadakara-block-panchayat)