---
title: " #CPIM | പതാക ദിനം ഇന്ന് ;  സി.പി.ഐ.എം വടകര ഏരിയാ സമ്മേളനം "
english_title: "#Flag #Day #CPIM #Vadakara #Area #Conference #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244555/flag-day-cpim-vadakara-area-conference-today"
published_at: "2024-10-23T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718844bac217_CPIM.jpg"
keywords: []
---

#  #CPIM | പതാക ദിനം ഇന്ന് ;  സി.പി.ഐ.എം വടകര ഏരിയാ സമ്മേളനം 

> **Lead Summary:** **വടകര: **സി.പി.ഐ.എം വടകര ഏരിയാ സമ്മേളന പതാക ദിനം ഇന്ന്.

## Article Content

**വടകര: **സി.പി.ഐ.എം വടകര ഏരിയാ സമ്മേളന പതാക ദിനം ഇന്ന്.

രാവിലെ കേളു ഏട്ടൻ - പി.പി ശങ്കരൻ സ്മ‌ാരകത്തിൽ ഏരിയാ സെക്രട്ടറി ടി.പി ഗോപാലൻ പതാക ഉയർത്തും.

ഏരിയയിലെ 321 ബ്രാഞ്ച് കേന്ദ്രങ്ങളിലും 21 ലോക്കൽ കേന്ദ്രങ്ങളിലും പതാക ഉയർത്തൽ സംഘടിപ്പിക്കും. മേപ്പയിലെ ടി.കെ. കുഞ്ഞിരാമൻ, എം.സി പ്രേമചന്ദ്രൻ നഗറിൽ 26, 27 തീയതികളിലാണ് ഏരിയാ സമ്മേളനം.

ശനിയാഴ്ച‌ രാവിലെ ഒമ്പത് മണിക്ക് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യും.

ഡിസംബർ 16നുള്ളിൽ കോഴിക്കോട് ജില്ലയിലെ 16 ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാകും. നവംബർ 2,3 തീയതികളിലാണ് ഒഞ്ചിയം ഏരിയാ സമ്മേളനം.

കൊയിലാണ്ടി നവംബർ 9,10 തീയതികളിലും നാദാപുരം നവംബർ 16,17 തീയതികളിലുമാണ് സമ്മേളനം.

ജനുവരി 29, 30, 31 തീയതികളിലായി വടകരയിലാണ് ജില്ലാ സമ്മേളനം നടക്കുക. സെപ്തംബറിലാണ് പാർടി സമ്മേളനങ്ങൾ തുടങ്ങിയത്.

ജില്ലയിലെ 4345 ബ്രാഞ്ചുകളിലെ സമ്മേളനങ്ങൾ പൂർത്തിയാക്കി ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങൾ ആരംഭിച്ചു. 269 ലോക്കൽ കമ്മിറ്റികളിൽ ഭൂരിപക്ഷം സമ്മേളനങ്ങളും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

ബാക്കിയുള്ളവ വരുംദിവസങ്ങളിൽ പൂർത്തിയാവും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244555/flag-day-cpim-vadakara-area-conference-today)