---
title: "കെ റെയില്‍ പ്രതിഷേധിക്കാര്‍ നാടിന്റെ  നന്മ ആഗ്രഹിക്കുന്നവരാണെന്ന് മുല്ലപ്പള്ളി"
english_title: "K Rail Protesters Nation Mullappally says they want good"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24459/k-rail-protesters-nation-mullappally-says-they-want-good"
published_at: "2022-02-04T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd115de092e_mullapalli photo.jpg"
keywords: []
---

# കെ റെയില്‍ പ്രതിഷേധിക്കാര്‍ നാടിന്റെ  നന്മ ആഗ്രഹിക്കുന്നവരാണെന്ന് മുല്ലപ്പള്ളി

> **Lead Summary:** വടകര : കെറെയിലിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത് നാട് നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന പ്രബുദ്ധരായ ജനലക്ഷങ്ങളാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

## Article Content

വടകര : കെറെയിലിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത് നാട് നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന പ്രബുദ്ധരായ ജനലക്ഷങ്ങളാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കേരളത്തിലെ പ്രബുദ്ധരായ ജനലക്ഷങ്ങള്‍ സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതി ഇതിനകം നിരാകരിച്ചുകഴിഞ്ഞു.

ഇവരാരുംതന്നെ വികസനവിരോധികളോ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് തടയിടുന്നവരോ അല്ല. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കുമപ്പുറം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി പദ്ധതിയെ പഠിച്ചവരും വിലയിരുത്തിയവരുമാണ്. പ്രതിഷേധാഗ്‌നി സംസ്ഥാന വ്യാപകമായി ആളിപ്പടരാന്‍ തുടങ്ങിയപ്പോള്‍, കയ്യാലപ്പുറത്തിരുന്ന ചിലര്‍ പ്രതിഷേധിക്കുന്നവരുടെ കൂടെയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തി. മുല്ലപ്പള്ളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24459/k-rail-protesters-nation-mullappally-says-they-want-good)