---
title: "#CPIM | ശ്രീധരൻ നയിക്കും; ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ വേണം -സിപിഐ എം"
english_title: "#Sreedharan #direct #Chemmarathur# Ayurvedic #dispensary #should #treated #CPIM"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244591/sreedharan-direct-chemmarathur-ayurvedic-dispensary-should-treated-cpim"
published_at: "2024-10-23T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718a2b9abcd7_CPIM.jpg"
keywords: []
---

# #CPIM | ശ്രീധരൻ നയിക്കും; ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ വേണം -സിപിഐ എം

> **Lead Summary:** **വടകര : **ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സക്കുള്ള ആശുപത്രിയായി ഉയർത്തണമെന്ന് സിപിഐ എം ചെമ്മരത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര : **ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സക്കുള്ള ആശുപത്രിയായി ഉയർത്തണമെന്ന് സിപിഐ എം ചെമ്മരത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

ചെമ്മരത്തൂർ മാനവീയം ഹാളിലെ ടി കെ ബാലൻ നായർ, എം സി പ്രേമചന്ദ്രൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എൽ വി രാമകൃഷ്ണൻ, കെ ടി സപന്യ, പി എം രാജീവൻ, എം പി ഷിബിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

പി കെ ശ്രീധരൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244591/sreedharan-direct-chemmarathur-ayurvedic-dispensary-should-treated-cpim)