---
title: "#compensation | ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ വിധി"
english_title: "#incident #where #bike #women #seriously #injured #after #being #hit #lorry #Judgment #pay #compensation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244596/incident-where-bike-women-seriously-injured-after-being-hit-lorry-judgment-pay-compensation"
published_at: "2024-10-23T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718a65ba9756_vatakara_copurt.jpg"
keywords: []
---

# #compensation | ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ വിധി

> **Lead Summary:** **വടകര: **ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 83,81,120 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

## Article Content

**വടകര: **ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 83,81,120 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

ചോറോട് ചീരോക്കര അബ്ദുൾ നാസറിന്റെ മകൾ ഹിബക്ക് (36) പരിക്കേറ്റ കേസിലാണ് വടകര എംഎസിടി ജഡ്ജി പി.പ്രദീപ് നഷ്ട പരിഹാരം വിധിച്ചത്.

വിധി തുകയോടൊപ്പം 2024 നവംബർ 23 മുതൽ എട്ട് ശതമാനം പലിശയും കോടതിച്ചെലവും നൽകണം.

2020 ഓഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്.

കെഎൽ 18-ജെ 9732 ബൈക്കിന്റെ പിൻ സീറ്റ് യാത്രക്കാരിയായിരുന്ന ഹിബയെ അടക്കാത്തെരു ജംഗ്ഷനിൽ കെഎ 01-എ ജി 5826 ലോറിയിടിക്കുകയായിരുന്നു.

ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട പരിഹാരം നൽകേണ്ടത്. അന്യായക്കാരിക്കുവേണ്ടി അഡ്വ. വി.എ.നജീബ് ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244596/incident-where-bike-women-seriously-injured-after-being-hit-lorry-judgment-pay-compensation)