---
title: "#EntrepreneurshipWorkshop | സംരഭകരെ ഇതിലേ; ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ വെള്ളിയാഴ്ച സംരഭകത്വ ശില്പശാല"
english_title: "#Entrepreneurship #Workshop #Friday #Onchiyam #Grama #Panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244678/entrepreneurship-workshop-friday-onchiyam-grama-panchayath"
published_at: "2024-10-23T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718e9c46280a_onchiyamm.jpg"
keywords: []
---

# #EntrepreneurshipWorkshop | സംരഭകരെ ഇതിലേ; ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ വെള്ളിയാഴ്ച സംരഭകത്വ ശില്പശാല

> **Lead Summary:** **ഒഞ്ചിയം: **വ്യവസായ വാണിജ്യ വകുപ്പിന്റെയും ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംരഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

## Article Content

**ഒഞ്ചിയം: **വ്യവസായ വാണിജ്യ വകുപ്പിന്റെയും ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംരഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച്‌ച രാവിലെ 10.30 ന് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഹാളിലാണ് ശില്പശാല നടക്കുക.

സംരംഭകത്തിന്റെ പ്രാധാന്യം സ്വയം തൊഴിൽ, സംരംഭക വായ്‌പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ, ആനുകൂല്യങ്ങൾ, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് എടുക്കുന്നതിൻ്റെ നടപടി ക്രമങ്ങൾ, വീടുകളിൽ നിന്നും ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ആവശ്യമുള്ള ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റേതുൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കും.

പഞ്ചായത്തിൽ പുതുതായി സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആഗ്രഹം ഉള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും ശില്പശാലയിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9495254075

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244678/entrepreneurship-workshop-friday-onchiyam-grama-panchayath)