---
title: "#Galleria | ഗലേറിയ; വിദ്യാർത്ഥികൾക്കായി കലാസാഹിത്യ ശില്പശാല സംഘടിപ്പിച്ചു "
english_title: "#Galleria #Art #literature #workshop #organized #for #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244709/galleria-art-literature-workshop-organized-for-students"
published_at: "2024-10-23T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671915fc823a9_galleria.jpg"
keywords: []
---

# #Galleria | ഗലേറിയ; വിദ്യാർത്ഥികൾക്കായി കലാസാഹിത്യ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി: **സാഹിത്യത്തിലും കലയിലും അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി 'ഗലേറിയ' സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**ആയഞ്ചേരി: **സാഹിത്യത്തിലും കലയിലും അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി 'ഗലേറിയ' സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.

നാദാപുരം ടി. ഐ. എം. ട്രെയിനിങ് കോളേജിലെ അധ്യാപക വിദ്യാർത്ഥികളാണ് കടമേരി എം. യു. പി. സ്കൂൾ വിദ്യാർത്ഥികൾക്കായി ശില്പശാല സംഘടിപ്പിച്ചത്.

പ്രശസ്ത എഴുത്തുകാരൻ മജീദ് വാഫി കോടിയുറ ക്യാംപ് ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപകൻ ടി.കെ. നസീർ അധ്യക്ഷനായി.

വാർഡ് മെംബർ ടി. കെ. ഹാരിസ്, പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത്, എസ്.ആർ.ജി കൺവീനർ പി.പ്രേംദാസ്, കെ.രതീഷ് എന്നിവർ സംസാരിച്ചു.

ക്യാംപിന് അധ്യാപക വിദ്യാർത്ഥികളായ കെ.കെ. റുഖ്സാനത്ത്, കെ. ഷറഫ, ഇ.പി. ഫാത്തിമ ഫർഹാന, റാജിയ ഷെറിൻ, സി.ഒ. വിസ്മയ, സി. കെ. ഷിഫാന, കെ.പി. സഫാന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244709/galleria-art-literature-workshop-organized-for-students)