---
title: "#MusicClub | സ്വരലയ; ആർ.എ.സി ഹയർ സെക്കണ്ടറി സ്കൂളിൽ മ്യൂസിക് ക്ലബ് ഉദ്ഘാടനം ചെയ്തു"
english_title: "#Music #Club #inaugurated #RAC #Higher #Secondary #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244772/music-club-inaugurated-rac-higher-secondary-school"
published_at: "2024-10-24T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719d48817730_music_club.jpg"
keywords: []
---

# #MusicClub | സ്വരലയ; ആർ.എ.സി ഹയർ സെക്കണ്ടറി സ്കൂളിൽ മ്യൂസിക് ക്ലബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കടമേരി : **ആർ.എ.സി ഹയർ സെക്കണ്ടറി സ്കൂ‌ൾ കലോത്സവത്തോടനുബന്ധിച്ച് സ്‌കൂളിൽ പുതുതായി രൂപീകരിച്ച 'സ്വരലയ ' മ്യൂസിക് ക്ലബിൻ്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ പ്രേംകുമാർ വടകര നിർവ്വഹിച്ചു.

## Article Content

**കടമേരി : **ആർ.എ.സി ഹയർ സെക്കണ്ടറി സ്കൂ‌ൾ കലോത്സവത്തോടനുബന്ധിച്ച് സ്‌കൂളിൽ പുതുതായി രൂപീകരിച്ച 'സ്വരലയ ' മ്യൂസിക് ക്ലബിൻ്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ പ്രേംകുമാർ വടകര നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ മുസ്ഥഫ കുറ്റിയിൽ അധ്യക്ഷനായി.

വാർഡ് മെമ്പർ കാട്ടിൽ മൊയ്തു മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് ബഷീർ കൈതക്കണ്ടി, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ അഷ്റഫ് കേളോത്ത്, മ്യൂസിക് ടീച്ചർ ഐശ്വര്യ എസ് പുളിയങ്കോട്ട്, നിസാർ എൻ. കെ, അബ്‌ദുൽ ഗഫൂർ എം ടി . കലോത്സവം കൺവീനർ കെ.ടി അബ്‌ദുറഹ്മാൻ സംസാരിച്ചു.

ഹെഡ്‌മാസ്റ്റർ മുഹമ്മദ് കാങ്ങാട്ട് സ്വാഗതവും സ്കൂൾ ലീഡർ നാജിഹ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ മ്യൂസിക് ക്ലബ് പുറത്തിറക്കുന്ന മാപ്പിളപ്പാട്ട് 'സംസം' നാടോടിപ്പാട്ട് 'വിണ്ണ് ചിരിക്കും രാവ്' എന്നിവയുടെ ഓഡിയോ റിലീസിംഗും നടത്തി.

സ്‌കൂൾ മലയാളം അധ്യാപകൻ വി. ഫിറോസ് രചനയും സ്കൂൾ വിദ്യാർത്ഥികളായ ആയിശ റിഫാന, റിയോണ, ശിവാനി മനോജ് ശബ്ദം നൽകുകയും സ്കൂൾ അധ്യാപകൻ എം ശ്രീലാൽ സംവിധാനവും നിർവ്വഹിച്ചാണ് ഇവ പുറത്തിറക്കിയത്.

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ കെ മുഹമ്മദ് സഹലിനെ അനുമോദിച്ചു.

കലോത്സവ പരിശീലനം കഴിഞ്ഞ് വീട്ടിൽ പോകുന്ന വഴിക്ക്‌ കളഞ്ഞ് കിട്ടിയ മൂന്നരപ്പവൻ സ്വർണാഭരണം ഉടമകൾക്ക് നൽകാനായി നാദാപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച സ്കൂളിലെ SPC കേഡറ്റുകളായ അനുസ്മയ, സോജാ സുരേഷ്, വേദ എസ് കണ്ണൻ, അനർവ്വ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244772/music-club-inaugurated-rac-higher-secondary-school)