---
title: "#NKRasheedUmari | ബി ജെ പി വിരുദ്ധത; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് -വലതു മുന്നണികൾ ആത്മാർത്ഥത കാണിക്കണം -എൻ കെ റഷീദ് ഉമരി"
english_title: "#Left #right #fronts #should #show #sincerity #Palakkad #byelection #NKRasheedUmari"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244836/left-right-fronts-should-show-sincerity-palakkad-byelection-nkrasheedumari"
published_at: "2024-10-24T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719fb6b8f67b_nkrasheed_umeri.jpg"
keywords: []
---

# #NKRasheedUmari | ബി ജെ പി വിരുദ്ധത; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് -വലതു മുന്നണികൾ ആത്മാർത്ഥത കാണിക്കണം -എൻ കെ റഷീദ് ഉമരി

> **Lead Summary:** വടകര: കേരളത്തിൽ അധികാരം നേടാനുള്ള കുറുക്കുവഴികൾ തേടുന്ന ബി ജെ പി യെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഇടതു വലത് മുന്നണികൾ തയ്യാറാകണമെന്നും തൃശൂർ പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ച എ ഡി ജി പി യുടെയും കൂട്ടാളികളുടെയും നടപടി കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ മതേതര വിശ്വാസികൾ ജാഗ്രതയോടെ തെരഞ്ഞെടുപ്പുകളെ നേരിടണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി പറഞ്ഞു .

## Article Content

വടകര: കേരളത്തിൽ അധികാരം നേടാനുള്ള കുറുക്കുവഴികൾ തേടുന്ന ബി ജെ പി യെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഇടതു വലത് മുന്നണികൾ തയ്യാറാകണമെന്നും തൃശൂർ പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ച എ ഡി ജി പി യുടെയും കൂട്ടാളികളുടെയും നടപടി കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ മതേതര വിശ്വാസികൾ ജാഗ്രതയോടെ തെരഞ്ഞെടുപ്പുകളെ നേരിടണമെന്നും എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി പറഞ്ഞു .

പിണറായി പോലീസ് ആർ എസ്സ് എസ്സ് കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നയിക്കുന്ന വാഹനജാഥ അഴിയൂർ ചോമ്പാല ഹാർബറിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

മണ്ഡലം സെക്രട്ടറി സജീർ വള്ളിക്കാട് സ്വാഗതം പറഞ്ഞു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ റഹൂഫ് ചോറോട് ആദ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ട്രഷറർ ബഷീർ കെ കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244836/left-right-fronts-should-show-sincerity-palakkad-byelection-nkrasheedumari)