---
title: "ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം  മഞ്ഞ കാര്‍ഡിന് 15 കിലോ പുഴുക്കലരി "
english_title: "ration distribution in februvary "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24493/ration-distribution-in-februvary"
published_at: "2022-02-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd4733dfad9_ration .jpg"
keywords: []
---

# ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം  മഞ്ഞ കാര്‍ഡിന് 15 കിലോ പുഴുക്കലരി 

> **Lead Summary:** വടകര : താലൂക്കിലെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണത്തില്‍ AAY കാര്‍ഡിന് (മഞ്ഞ) 15 കിലോ പുഴുക്കലരി, 10 കിലോ പച്ചരി , 5 കിലോ കുത്തരി, 1 കിലോ ആട്ട, 4 കിലോ ഗോതമ്പ് എന്നിവ ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

വടകര : താലൂക്കിലെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണത്തില്‍ AAY കാര്‍ഡിന് (മഞ്ഞ) 15 കിലോ പുഴുക്കലരി, 10 കിലോ പച്ചരി , 5 കിലോ കുത്തരി, 1 കിലോ ആട്ട, 4 കിലോ ഗോതമ്പ് എന്നിവ ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മുന്‍ഗണന കാര്‍ഡിന് ( പിങ്ക്) ആളൊന്നിന് 2.5 കിലോ പുഴുക്കലരി, 1.5 കിലോ പച്ചരി, 1 കിലോ ഗോതമ്പ്, കാര്‍ഡ് ഒന്നിന് 1 കിലോ ആട്ട എന്നിവയും സബ്‌സിഡി കാര്‍ഡിന് (നീല) ആളൊന്നിന് 1 കിലോ പുഴുക്കലരി, 1 കിലോ പച്ചരി ലഭ്യതയ്ക്കനു സരിച്ച് 4 കിലോ വരെ ആട്ടയും ലഭിക്കുന്നതാണ്. സബ്‌സിഡി ഇതര കാര്‍ഡിന് (വെള്ള) കാര്‍ഡ് ഒന്നിന് 5 കിലോ പച്ചരി , 2 കിലോ പുഴുക്കലരി എന്നിവയും ആട്ട ലഭ്യതക്കനുസരിച്ച് 4 കിലോ വരെയും ലഭിക്കും കൂടാതെ PMGKAY പദ്ധതി പ്രകാരം ഏഏ വൈ , പി എച്ച് എച്ച് കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്) ആളൊന്നിന് 4 കിലോ പുഴുക്കലരിയും, 1 കിലോ ഗോതമ്പും ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24493/ration-distribution-in-februvary)