---
title: "#KPKunhammedKutty | ജോലി  തട്ടിപ്പ്; കമ്പോഡിയയിൽ  കുടുങ്ങിയവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് എംഎൽ എയുടെ കത്ത് "
english_title: "#job #fraud #MLA #letter #Chief #Minister #requesting #those #trapped #Cambodia #brought #home"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245358/job-fraud-mla-letter-chief-minister-requesting-those-trapped-cambodia-brought-home"
published_at: "2024-10-26T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cd7704ece1_mla.jpg"
keywords: []
---

# #KPKunhammedKutty | ജോലി  തട്ടിപ്പ്; കമ്പോഡിയയിൽ  കുടുങ്ങിയവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് എംഎൽ എയുടെ കത്ത് 

> **Lead Summary:** **വടകര: **മികച്ച ജോലി വാഗ്ദാനം ചെയ്തതിന്റെ ഭാഗമായി തട്ടിപ്പിനിരയായി, കമ്പോഡിയയിലെ ഇന്ത്യൻ എംബസിയിൽ രക്ഷപ്പെട്ടെത്തിയവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

## Article Content

**വടകര: **മികച്ച ജോലി വാഗ്ദാനം ചെയ്തതിന്റെ ഭാഗമായി തട്ടിപ്പിനിരയായി, കമ്പോഡിയയിലെ ഇന്ത്യൻ എംബസിയിൽ രക്ഷപ്പെട്ടെത്തിയവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

മലപ്പുറം, കോഴിക്കോട് സ്വദേശികളും, മംഗലാപുരം സ്വദേശിയും തട്ടിപ്പിനിരയായവരിൽ ഉൾപ്പെടുന്നു.

കമ്പോഡിയയിലെ അനധികൃത തൊഴിൽ തട്ടിപ്പ് സംഘത്തിൽ നിന്നും സാഹസകമായാണ് ഇവർ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് തട്ടിപ്പിനിരയായവരെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടത്തിവരികയാണെന്ന് അറിയിച്ചിട്ടുണ്ട്.

സർക്കാർ അംഗീകൃത ഏജൻസികൾ മുഖാന്തരം മാത്രമേ വിദേശത്തും മറ്റും തൊഴിൽ തേടി പോകാവൂ എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245358/job-fraud-mla-letter-chief-minister-requesting-those-trapped-cambodia-brought-home)