---
title: " #KKRema | വള്ളിക്കാട് മുതൽ നാദാപുരം വരെ പ്രധാന ടൗണുകളിൽ ഹാൻഡ് റെയിലും ഇന്റെർലോക്കും സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും - കെ.കെ രമ എം.എൽ.എ "
english_title: "#Vallikkad #Nadapuram #start #hand #rail #interlock #major #towns #KKRema #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245362/vallikkad-nadapuram-start-hand-rail-interlock-major-towns-kkrema-mla"
published_at: "2024-10-26T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cd8cda0e51_kk_rema.jpg"
keywords: []
---

#  #KKRema | വള്ളിക്കാട് മുതൽ നാദാപുരം വരെ പ്രധാന ടൗണുകളിൽ ഹാൻഡ് റെയിലും ഇന്റെർലോക്കും സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും - കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: **വള്ളിക്കാട് മുതൽ നാദാപുരം വരെയുള്ള പ്രധാന ടൗണുകളിൽ റോഡിനു ഇരുവശവും ഹാൻഡ് റെയിലും നടപ്പാതയിൽ ഇന്റെർലോക്ക് സ്ഥാപിക്കുന്നതുമായ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നു കെ.കെ രമ എം.എൽ.എ പറഞ്ഞു.

## Article Content

**വടകര: **വള്ളിക്കാട് മുതൽ നാദാപുരം വരെയുള്ള പ്രധാന ടൗണുകളിൽ റോഡിനു ഇരുവശവും ഹാൻഡ് റെയിലും നടപ്പാതയിൽ ഇന്റെർലോക്ക് സ്ഥാപിക്കുന്നതുമായ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നു കെ.കെ രമ എം.എൽ.എ പറഞ്ഞു.

വടകര മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി പ്രവൃത്തികളെ സംബന്ധിച്ചുള്ള അവലോകനയോഗത്തിനു ശേഷം നൽകിയ വാർത്താകുറിപ്പിലാണ് എം.എൽ.എ ഈ വിവരം അറിയിച്ചത്.

വള്ളിക്കാട് ടൗൺ റോഡിനു ഇരുവശവും 200 മീറ്റർ, വെള്ളിക്കുളങ്ങര 320 മീറ്റർ, ഓർക്കാട്ടേരി 700 മീറ്റർ, എടച്ചേരി 550 മീറ്റർ, തലായി 300 മീറ്റർ, പുറമേരി 180 മീറ്റർ, നാദാപുരം 700 മീറ്റർ എന്നിങ്ങനെയാണ് പ്രവൃത്തികൾ നടക്കുക.

മേൽ പറഞ്ഞ മുഴവൻ നഗരങ്ങളിലെയും റോഡിനു ഇരുവശവും ഹാൻഡ് റെയിലും ഇന്റർലോക്കും സ്ഥാപിച്ചു സൗന്ദര്യവൽക്കരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്.

നേരത്തെ പൂർത്തിയായ കൈനാട്ടി മുതൽ പക്രന്തളം വരെയുള്ള റോഡ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന പ്രവൃത്തിയായിരുന്നു ഇത്.

എന്നാൽ പലതരം സാങ്കേതിക തടസ്സങ്ങളിൽ പെട്ട് പദ്ധതി നിശ്ചലമായ അവസ്ഥയായിരുന്നു.

നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായി ഇപ്പോൾ പദ്ധതി സാക്ഷാത്കരിക്കപ്പെടാൻ പോവുകയാണെന്നും ഇതിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയായതായും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245362/vallikkad-nadapuram-start-hand-rail-interlock-major-towns-kkrema-mla)