വടകര : (vatakara.truevisionnews.com)ആർഎസ്എസിന്റെ ഹൃദയപക്ഷമായി കേരളത്തിൽ ഇടതുപക്ഷം അധഃപതിച്ചെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പറഞ്ഞു.
പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ വാഹന ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിന് കേരളത്തിന്റെ മണ്ണ് പാകപ്പെടുത്തി കൊടുക്കുന്ന നയനിലപാടുകളാണ് കഴിഞ്ഞ എട്ടു വർഷമായി പിണറായി സർക്കാർ തുടരുന്നത്.
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയും ജാതിയും മതവും നോക്കി കേസിൽ ഇടപെട്ടും മലപ്പുറം ജില്ലയെ ഭീകരവൽക്കരിക്കാൻ കേസുകളുടെ എണ്ണം വർദ്ധിപ്പിച്ചും ആർഎസ്എസുകാർ പ്രതികളാകുന്ന കേസുകളിൽ മൃദു സമീപനം സ്വീകരിച്ചും ആർഎസ്എസിന് കേരളത്തിന്റെ മണ്ണ് പിണറായി സർക്കാർ പാകപ്പെടുത്തിക്കൊടുത്തു കഴിഞ്ഞു.
ഇത് അപകടമാണെന്നും മതനിരപേക്ഷ കേരളത്തെ വർഗീയ വൽക്കരിക്കാൻ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനമാണ് എസ്ഡിപിഐ ഈ ജനജാഗ്രതാ ക്യാമ്പയിനിലൂടെ പ്രഖ്യാപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് റൗഫ് ചോറോട് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ വടകര (ജില്ലാ കമ്മിറ്റി അംഗം), റസീന വി കെ ( വിമന്‍ ഇന്ത്യ വടകര മണ്ഡലം പ്രസിഡണ്ട്), സജീർ വള്ളിക്കാട് (മണ്ഡലം സെക്രട്ടറി), സബാദ് അഴിയൂർ (മണ്ഡലം കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു.
ഒൿടോബർ 24ന് ചോമ്പാല ഹാർബറിൽ നിന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഉമരി ജാഥാ നായകൻ ഷംസീർ ചോമ്പാലയ്ക്ക് പതാക കൈമാറി ആരംഭിച്ച വാഹനജാഥ വടകര മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വടകരയിൽ സമാപിച്ചു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് വടകര ഒന്തം ഓവർ ബ്രിഡ്ജിൽ നിന്ന് തുടങ്ങിയ റാലി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാ വലി പങ്കെടുത്തു.
സിദ്ദീഖ് പുത്തൂർ, ബഷീർ കെ കെ, യാസർ അൻസാർ, സഫീർ വൈക്കിലശേരി, അഫീറ ചോമ്പാല, ഷാജഹാൻ കെ വി പി, ഫിയാസ് ടി, സമദ് മാക്കൂൽ, നവാസ് വരിക്കോളി, നിസാം പുത്തൂർ, ജലീൽ ഇ കെ, സിദ്ദീഖ്പള്ളിതാഴെ, ജലീൽ കാർത്തികപ്പള്ളി, സമീർ കുഞ്ഞിപ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി, നവാസ് ഒഞ്ചിയം, റിയാസ് എംകെ,മഷ്ഹൂദ് വടകര, തുടങ്ങിയവർ നേതൃത്വം നൽകി
#Left #become #heart #RSS #AnsariEnath