---
title: "#CPIM | ചുവപ്പ് അണിഞ്ഞ്; സിപിഐ എം വടകര ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം"
english_title: "#exciting #start #CPIM #Vadakara #area #conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245486/exciting-start-cpim-vadakara-area-conference-new"
published_at: "2024-10-27T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671dde204e6f9_cpim.jpg"
keywords: []
---

# #CPIM | ചുവപ്പ് അണിഞ്ഞ്; സിപിഐ എം വടകര ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

> **Lead Summary:** **വടകര: **സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള വടകര ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം.

## Article Content

**വടകര: **സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള വടകര ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം.

മേപ്പയിൽ പ്രത്യേകം സജ്ജമാക്കിയ ടി കെ കുഞ്ഞിരാമൻ എം സി പ്രേമചന്ദ്രൻ നഗറിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയതു.

എം നാരായണൻ മാസ്റ്റർ താൽകാലിക അധ്യക്ഷനായി.

ഉദ്ഘാടനത്തിന് മുന്നോടിയായി ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ സമ്മേളന പ്രതിനിധികളുടെ പ്രകടനവും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു.

കെ ശ്രീധരൻ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പതാക ഗാനം ആലപിച്ചു.

പി കെ കൃഷ്ണദാസ് രക്തസാക്ഷി പ്രമേയവും സി എം ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

എം നാരായണൻ, പി കെ ശശി, കെ പി ബിന്ദു, ടി പി അമൽ രാജ് എന്നിവരടങ്ങിയതാണ് പ്രസീഡിയം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ദിനേശൻ, കെ കെ മുഹമ്മദ്, എം മഹബൂബ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ടി കുഞ്ഞിക്കണ്ണൻ, പി കെ ദിവാകരൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, പി കെ മുകുന്ദൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സിപിഐ എം ഏരിയ സെക്രട്ടറി ടി പി ഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്വാഗത സംഘം ജന. കൺവീനർ വി വിവേക് സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245486/exciting-start-cpim-vadakara-area-conference-new)