---
title: "കോവിഡ് - കോവിഡാനന്തര ചികിത്സയില്‍  ആയുര്‍വേദത്തിന് പ്രിയമേറുന്നു"
english_title: " Kovid - In post-Kovid treatment Loves Ayurveda"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24558/kovid-in-post-kovid-treatment-loves-ayurveda"
published_at: "2022-02-05T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe0120341e1_ayurvedha photo.jpg"
keywords: []
---

# കോവിഡ് - കോവിഡാനന്തര ചികിത്സയില്‍  ആയുര്‍വേദത്തിന് പ്രിയമേറുന്നു

> **Lead Summary:** **വടകര : ** കോവിഡ് കോവിഡാനന്തര ചികിത്സ ലക്ഷ്യമിട്ട് ഭാരതീയ ചികിത്സാവകുപ്പ് ആയുര്‍വേദ മേഖലയില്‍ തുടങ്ങിയ പ്രത്യേക ക്ലിനിക്കുകളിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ചികിത്സയ്ക്കും പ്രതിരോധത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചും മരുന്നുകള്‍ വീട്ടിലെത്തിച്ചും കോവിഡ് - കോവിഡാനന്തര ചികിത്സയില്‍ വേറിട്ട പാത തീര്‍ക്കുകയാണ് വകുപ്പ്.

## Article Content

**വടകര : ** കോവിഡ് കോവിഡാനന്തര ചികിത്സ ലക്ഷ്യമിട്ട് ഭാരതീയ ചികിത്സാവകുപ്പ് ആയുര്‍വേദ മേഖലയില്‍ തുടങ്ങിയ പ്രത്യേക ക്ലിനിക്കുകളിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ചികിത്സയ്ക്കും പ്രതിരോധത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചും മരുന്നുകള്‍ വീട്ടിലെത്തിച്ചും കോവിഡ് - കോവിഡാനന്തര ചികിത്സയില്‍ വേറിട്ട പാത തീര്‍ക്കുകയാണ് വകുപ്പ്.

കോവിഡാനന്തര ചികിത്സയ്ക്കുള്ള 'പുനര്‍ജനിയില്‍' ജില്ലയില്‍ 1,33,918 പേരാണ് ഇതുവരെ ചികിത്സ തേടിയത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഒരുക്കിയ ആയുര്‍രക്ഷാ ക്ലിനിക്കായ 'സുഖായുഷ്യ'ത്തില്‍ 1,90,992 പേരും വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള 'കിരണ'ത്തില്‍ 5373 പേരും ചികിത്സയ്‌ക്കെത്തി.

മരുന്നുകളും മറ്റും വീടുകളിലെത്തിച്ച് നല്‍കുന്ന 'അമൃത'ത്തിലൂടെ 45,787 പേര്‍ക്കാണ് ആശ്വാസമേകിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. എ കാറ്റഗറി രോഗികളെ ചികിത്സിക്കാന്‍ അനുമതി ലഭിച്ചതോടെ നാടെങ്ങും ഭേഷജം' ക്ലിനിക് ആരംഭിച്ചു. കോവിഡ് ബാധിച്ചതിനുശേഷമുള്ള ക്ഷീണം, ഉന്മേഷക്കുറവ്, ശ്വാസംമുട്ടല്‍, കൈകാല്‍ കടച്ചില്‍, ശരീരവേദന എന്നിവയ്‌ക്കെല്ലാം ഫലപ്രദമായ ചികിത്സ നല്‍കുന്ന 'പുനര്‍ജനി' ക്ലിനിക്കുകളിലേക്കാണ് കൂടുതല്‍ ആളുകളെത്തുന്നത്.

കേരള ആയുര്‍വേദിക് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ ഈ രംഗത്ത് പരിശീലനം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24558/kovid-in-post-kovid-treatment-loves-ayurveda)