---
title: "#achievement | വിജയാഹ്ളാദ പ്രകടനം; വടകര സെൻ്റ്  ആൻറണീസ് ഗേൾസ് ഹൈസ്കൂളിന് മികച്ച നേട്ടം"
english_title: "#Great #achievement #Vadakara #StAnthony's #Girls #High #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245681/great-achievement-vadakara-stanthonys-girls-high-school"
published_at: "2024-10-28T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f2bdfe66ad_st_antonys_school.jpg"
keywords: []
---

# #achievement | വിജയാഹ്ളാദ പ്രകടനം; വടകര സെൻ്റ്  ആൻറണീസ് ഗേൾസ് ഹൈസ്കൂളിന് മികച്ച നേട്ടം

> **Lead Summary:** **വടകര:**ഇക്കഴിഞ്ഞ സബ് ജില്ലാ - ജില്ലാതല ശാസ്ത്രമേളയിലും, പ്രവൃത്തി പരിചയമേളയിലും, സ്പോർട്സിലും മികച്ച വിജയം നേടിയ വടകര സെൻ്റ്ആൻറണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളും അധ്യാപികമാരും, പിടിഎ ഭാരവാഹികളും വടകര ടൗണിൽ വിജയാഹ്ലാദ പ്രകടനം നടത്തി.

## Article Content

**വടകര:**ഇക്കഴിഞ്ഞ സബ് ജില്ലാ - ജില്ലാതല ശാസ്ത്രമേളയിലും, പ്രവൃത്തി പരിചയമേളയിലും, സ്പോർട്സിലും മികച്ച വിജയം നേടിയ വടകര സെൻ്റ്ആൻറണീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളും അധ്യാപികമാരും, പിടിഎ ഭാരവാഹികളും വടകര ടൗണിൽ വിജയാഹ്ലാദ പ്രകടനം നടത്തി.

വിജയികളായ വിദ്യാർത്ഥിനികൾ അവർ നേടിയ ഉപഹാരങ്ങളുമായി റാലിയുടെ മുന്നിൽ അണിനിരന്നു.

കാലത്ത് സ്കൂളിൽ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം പഴയ ബസ് സ്റ്റാൻ്റ് വഴി നഗരത്തെ പ്രദക്ഷിണം വച്ച് ക്യൂൻസ് റോഡിലൂടെ സ്കൂളിൽ തിരിച്ചെത്തി.

പ്രധാനാധ്യാപിക സിസ്റ്റർ ചൈതന്യ, പി.ടി എ പ്രസിഡണ്ട് ഷിബു എം.എം, മദർ പി.ടി എ പ്രസിഡണ്ട് സുനീറ ഗഫൂർ, അധ്യാപികമാരായ വിൻസി, സൗമ്യാ, സിന്ധു ജോയി, സുനില, സംഗീത, നിമിഷ ടോം, നിമിഷസബാസ്റ്റ്യൻ, ഷൈബ, രജിഷ, നിൻഡ്യ, ഷീജ, ശ്രീജ, ശില്പ ജോൺസൺ, സ്വപ്ന നമ്പ്യാർ, ചിത്ര, ലിസി, പി ടി എ ഭാരവാഹികളായ സജേഷ് കെ, പ്രതാപ് മൊണാലിസ, ട്രീസ അനിൽ ,ശ്രീജിന, സൗമ്യ,ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245681/great-achievement-vadakara-stanthonys-girls-high-school)