---
title: " #truckparkingterminal  | കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ"
english_title: "#Kerala #first #truck #parking #terminal #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245803/kerala-first-truck-parking-terminal-vadakara"
published_at: "2024-10-28T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f9a5d9ea4e_lorry.jpg"
keywords: []
---

#  #truckparkingterminal  | കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ

> **Lead Summary:** **വടകര: **ദേശീയ പാത അതോറിറ്റിക്ക് കീഴിൽ കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനൽ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് നിർമിക്കും.

## Article Content

**വടകര: **ദേശീയ പാത അതോറിറ്റിക്ക് കീഴിൽ കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനൽ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് നിർമിക്കും.

ടെർമിനലിൻ്റെ നിർമാണ ചുമതല അദാനി ഗ്രൂപ്പിനാണ്.

ദേശീയ പാത വികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെ ടെർമിനൽ വരുന്നത്.

നിരവധി ട്രക്കുകളും ടാങ്കറുകളും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഡ്രൈവർമാർക്കും മറ്റു തൊഴിലാളികൾക്കും ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കും.

കോഴിക്കോട് നഗരത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ ദിവസേന ചരക്കുമായി എത്തുന്ന ട്രക്കുകൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ദേശീയ പാത അതോറിറ്റി നടപ്പാക്കുന്നത്.

പേ പാർക്കിംഗ് സംവിധാനത്തിലാകും ടെർമിനൽ പ്രവർത്തിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245803/kerala-first-truck-parking-terminal-vadakara)