---
title: "#Sportsstars | താരങ്ങളെ അനുമോദിച്ചു; മണിയൂർ ഗവ  ഹയർ സെക്കന്ററിയിൽ കായിക താരങ്ങളെ അനുമോദിച്ചു"
english_title: "#stars #were #applauded #Maniyur #Govt #felicitated #sports #persons #Higher #Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245830/stars-were-applauded-maniyur-govt-felicitated-sports-persons-higher-secondary"
published_at: "2024-10-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fac677afb1_sports_stras.jpg"
keywords: []
---

# #Sportsstars | താരങ്ങളെ അനുമോദിച്ചു; മണിയൂർ ഗവ  ഹയർ സെക്കന്ററിയിൽ കായിക താരങ്ങളെ അനുമോദിച്ചു

> **Lead Summary:** **വടകര:** പ്രഥമ സംസ്ഥാന ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ കായിക താരങ്ങളെ അനുമോദിച്ചു.

## Article Content

**വടകര:** പ്രഥമ സംസ്ഥാന ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ കായിക താരങ്ങളെ അനുമോദിച്ചു.

രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായി. ജില്ലാ വിദ്യാദ്യാസ ഓഫീസർ എം രേഷ്മ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സുനിൽ മുതു വന, അനീഷ് കെ പി, ഷിംജിത് എം, കെ വി അനിൽകുമാർ എന്നിവർ സംസാരിച്ചു.

സബ് ജൂനിയർ വിഭാഗം ഹൈ ജമ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഗുരുപ്രീത്, നിമെയിൻ, സീനിയർ ഗേൾസ് ഹൈ ജമ്പിൽ ഒന്നാം സ്ഥാനം നേടിയ അലയ്ക വി സി, ജൂനിയർ വിഭാഗം ചെസ്സ് ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ നജാദ് സഹദ് ഭിന്നശേഷി വിഭാഗം ബാറ്റ്മിന്റൻ സംസ്ഥാന ഒളിമ്പിക്സ് ൽ പങ്കെടുക്കുന്ന പാർവണ രാഗീഷ് എന്നിവരെയും അനുമോദിച്ചു.

നവംബർ 4മുതൽ എറണാകുളം മഹാരാജാസ്സിൽ വെച്ചാണ് സംസ്ഥാന ഒളിമ്പിക്സ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245830/stars-were-applauded-maniyur-govt-felicitated-sports-persons-higher-secondary)