---
title: " #PostalCulturalFest | രണ്ടാം പതിപ്പ്; തപാൽ ജീവനക്കാരുടെ പോസ്റ്റൽ കൾച്ചറൽ ഫെസ്റ്റ് നവംബർ 15 ന് "
english_title: "#Second #Edition #Postal #Cultural #Fest #postal #workers #15th #November"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245929/second-edition-postal-cultural-fest-postal-workers-15th-november"
published_at: "2024-10-29T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67207b4ad54ad_postel_fest.jpg"
keywords: []
---

#  #PostalCulturalFest | രണ്ടാം പതിപ്പ്; തപാൽ ജീവനക്കാരുടെ പോസ്റ്റൽ കൾച്ചറൽ ഫെസ്റ്റ് നവംബർ 15 ന് 

> **Lead Summary:** **വടകര: **തപാൽ ജീവനക്കാരുടെ സാംസ്‍കാരികോത്സവം പോസ്റ്റൽ കൾച്ചറൽ ഫെസ്റ്റ് രണ്ടാം പതിപ്പ് നവംബർ 15 നു പേരാമ്പ്ര പൊൻപറ ഹിൽസിൽ നടക്കും.

## Article Content

**വടകര: **തപാൽ ജീവനക്കാരുടെ സാംസ്‍കാരികോത്സവം പോസ്റ്റൽ കൾച്ചറൽ ഫെസ്റ്റ് രണ്ടാം പതിപ്പ് നവംബർ 15 നു പേരാമ്പ്ര പൊൻപറ ഹിൽസിൽ നടക്കും.

തപാൽ വകുപ്പിലെ ജീവനക്കാരുടെ ദേശീയ കൂട്ടായ്മയായ എഫ് എൻ പി ഒ യുടെ വടകര ഡിവിഷണൽ കമ്മിറ്റിയാണ് ഫെസ്റ്റിന്റെ സംഘാടകർ.

ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാ സാഹിത്യ പരിപാടികളോടൊപ്പം സാംസ്കാരിക സംഗമങ്ങളും സാഹിത്യ ചർച്ചകളും നടക്കും.

വനിതാ സംഗമം, നെക്സ്റ്റ് ജെൻ കോൺക്ലെവ്, ട്രേഡ് യൂണിയൻ കോൺഗ്രസ് തുടങ്ങി വിവിധ ഉപപരിപാടികൾ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടക്കും.

പ്രഖ്യാപന സംഗമത്തിൽ എൻ യു പി ഇ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.

ജവഹർ സാംസ്കാരിക വേദി പ്രസിഡന്റ് ടി. ഗംഗാധരൻ ഉൽഘാടനം നിർവഹിച്ചു.

പെൻഷനേർസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ. രാജൻ സംഘാടക സമിതി പ്രഖ്യാപനം നടത്തി.

വി അബ്ദുൽ കരീം, ജി എൻ സന്തോഷ്‌ കുമാർ, ഉണ്ണികൃഷ്ണൻ ചോമ്പാല, മയുഖ ഭാർഗവൻ, പ്രദീപ്‌ കുമാർ, ദിപിൻ സി ആർ, ദീപ എസ് ഡി, സംസാരിച്ചു.

സി ആർ കുഞ്ഞിമുഹമ്മദ്‌ സ്വാഗതവും ശ്രീഹരി എം കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245929/second-edition-postal-cultural-fest-postal-workers-15th-november)