---
title: "#Complaint | സെൻട്രൽ ബാങ്കിന്റെ എടിഎം കൗണ്ടർ കാര്യക്ഷമമല്ലെന്ന് പരാതി"
english_title: "#Complaint #that #Central #Bank #ATM #counter #not #efficient"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245949/complaint-that-central-bank-atm-counter-not-efficient"
published_at: "2024-10-29T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67208a4d40fa7_atm.jpg"
keywords: []
---

# #Complaint | സെൻട്രൽ ബാങ്കിന്റെ എടിഎം കൗണ്ടർ കാര്യക്ഷമമല്ലെന്ന് പരാതി

> **Lead Summary:** **വടകര: **സെൻട്രൽ ബാങ്കിന്റെ ചോമ്പാല ശാഖയുടെ കീഴിൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിച്ചുവരുന്ന എ ടി എം കൗണ്ടർ കാര്യക്ഷമമല്ലെന്ന് പരാതി ഉയരുന്നു.

## Article Content

**വടകര: **സെൻട്രൽ ബാങ്കിന്റെ ചോമ്പാല ശാഖയുടെ കീഴിൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിച്ചുവരുന്ന എ ടി എം കൗണ്ടർ കാര്യക്ഷമമല്ലെന്ന് പരാതി ഉയരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടുതവണ മാത്രമാണ് ഇതിന്റെ പ്രവർത്തനം നടന്നത്.

പണം എടുക്കാൻ വരുന്നവർ മടങ്ങി പോകേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. സെൻട്രൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് എടിഎം കൗണ്ടർ.

പണം ലഭിക്കാതെ വന്നതോടെ അക്കൗണ്ട് ഉടമകൾ പണത്തിനായി ബാങ്കിൽ വരുന്നതോടെ ഇവിടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.

കൊച്ചിയിലെ റീജിയണൽ ഓഫീസുമായി പലതവണ ബന്ധപ്പെട്ടിട്ടും എടിഎം കൗണ്ടർ തകരാർ പരിഹരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

ബാങ്ക് അധികൃതരോട് കാര്യം പറഞ്ഞുവെങ്കിലും ഒന്നും നടക്കുന്നില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245949/complaint-that-central-bank-atm-counter-not-efficient)