---
title: "മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം ;  പ്രസ് ഫോറം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "Journalists in Kuttiyadi staged a protest against the encroachment on media freedom and the central move against MediaOne."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24613/journalists-in-kuttiyadi-staged-a-protest-against-the-encroachment-on-media-freedom-and-the-central-move-against-mediaone"
published_at: "2022-02-05T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe3a78a42af_press froum kuttiyadi.jpg"
keywords: []
---

# മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം ;  പ്രസ് ഫോറം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: മാധ്യമ സ്വാതന്ത്ര്യത്തിനെ തിരെയുള്ള കടന്നുകയറ്റത്തിനും മീഡിയവണ്ണിനെതിരായ കേന്ദ്രനീക്കത്തിലും പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധജ്വാല തീര്‍ത്തു.

## Article Content

കുറ്റ്യാടി: മാധ്യമ സ്വാതന്ത്ര്യത്തിനെ തിരെയുള്ള കടന്നുകയറ്റത്തിനും മീഡിയവണ്ണിനെതിരായ കേന്ദ്രനീക്കത്തിലും പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധജ്വാല തീര്‍ത്തു.

പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കുറ്റ്യാടി പ്രസ് ഫോറം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി പി എം അശ്‌റഫ് അധ്യക്ഷത വഹിച്ചു.പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി അംഗം എന്‍ പി. സക്കീര്‍,പി.പി. ദിനേശന്‍, സി.പി. ര ഘുനാഥ്, സമീര്‍ പൂമുഖം, അജ്മല്‍ അശ്അരി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24613/journalists-in-kuttiyadi-staged-a-protest-against-the-encroachment-on-media-freedom-and-the-central-move-against-mediaone)