---
title: "മണിയൂരിലെ 113 നമ്പർ റേഷൻ കട  പുതിയ കെട്ടിടത്തിലേക്ക് മാറ്റി"
english_title: "Ration shop number 113 in Manipur Moved to new building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24623/ration-shop-number-113-in-manipur-moved-to-new-building"
published_at: "2022-02-05T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe452bab3b7_tso photo.jpg"
keywords: []
---

# മണിയൂരിലെ 113 നമ്പർ റേഷൻ കട  പുതിയ കെട്ടിടത്തിലേക്ക് മാറ്റി

> **Lead Summary:** വടകര : മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന 113 നമ്പര്‍ റേഷന്‍ കട മണിയൂരില്‍ തന്നെയുള്ള ഹോമിയോ ഡിസ്‌പെന്‍സറിക്ക് തൊട്ടു മുന്നിലുള്ളതും നവീകരിച്ചതും സൗകര്യ പ്രദവുമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 350 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ളതും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സൗകര്യ പ്രദമായി അട്ടിവെക്കാന്‍ കഴിയുന്നതുമാണ് പുതിയ കെട്ടിടം .

## Article Content

വടകര : മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന 113 നമ്പര്‍ റേഷന്‍ കട മണിയൂരില്‍ തന്നെയുള്ള ഹോമിയോ ഡിസ്‌പെന്‍സറിക്ക് തൊട്ടു മുന്നിലുള്ളതും നവീകരിച്ചതും സൗകര്യ പ്രദവുമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 350 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ളതും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സൗകര്യ പ്രദമായി അട്ടിവെക്കാന്‍ കഴിയുന്നതുമാണ് പുതിയ കെട്ടിടം .

ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടീ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ കെ. പി ബാലന്‍ അധ്യക്ഷത വഹിച്ചു.മുന്‍ പഞ്ചായത്ത് മെമ്പര്‍ വി കെ രാമന്‍ ആദ്യ വില്‍പന നടത്തി.

എ വി ബാബു, ഒ എം വിനോദന്‍ , സത്യന്‍ എന്നിവര്‍ക്ക് പുറമെ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടീ. സി , അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ സീമ .പി , വില്ല്യാപ്പള്ളി റേഷനിങ് ഇന്‍സ്‌പെക്ടര്‍ വിജീഷ് ടീ എം , റേഷന്‍ കട ലൈസെന്‍സി ശശീന്ദ്രന്‍ ഇ കെ എന്നിവര്‍ സംസാരിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ നിജിന്‍ ടീ. വി , ശ്രീധരന്‍ കെ. കെ , ജീവനക്കാരായ രാഗേഷ് കെ, ശ്രീജിത്ത് കുമാര്‍ കെ. പി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24623/ration-shop-number-113-in-manipur-moved-to-new-building)