---
title: "#MMadhusudanan | 38 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന എം മധുസൂദനന് നാളെ യാത്രയയപ്പ് "
english_title: "#Praise #service #Farewell #Indian #Coffee #House #Vadakara #Branch #Manager #MMadhusudanan #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246286/praise-service-farewell-indian-coffee-house-vadakara-branch-manager-mmadhusudanan-tomorrow-new"
published_at: "2024-10-30T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67225c51715f7_m_madusudanan.jpg"
keywords: []
---

# #MMadhusudanan | 38 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന എം മധുസൂദനന് നാളെ യാത്രയയപ്പ് 

> **Lead Summary:** **വടകര:**ദീർഘകാല സേവനത്തിനു ശേഷം ഇന്ത്യൻ കോഫീ ഹൌസ് വടകര ബ്രാഞ്ച് മാനേജർ ശ്രീ. എം മധുസൂദനൻ നാളെ സർവീസിൽ നിന്നും വിരമിക്കും.

## Article Content

**വടകര:**ദീർഘകാല സേവനത്തിനു ശേഷം ഇന്ത്യൻ കോഫീ ഹൌസ് വടകര ബ്രാഞ്ച് മാനേജർ ശ്രീ. എം മധുസൂദനൻ നാളെ സർവീസിൽ നിന്നും വിരമിക്കും.

നാളെ വൈകുന്നേരം 4 മണിക്ക് വടകര ടൌൺഹാളിൽ വെച്ചു നടക്കുന്ന യാത്രയായപ്പ് യോഗം എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സംഘം പ്രസിഡന്റ്‌ എൻ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു മുഖ്യഅഥിതിയായി പങ്കെടുക്കും.

1986ൽ ദിവസവേതനക്കാരനായി ഇന്ത്യൻ കോഫി ഹൗസിൽ ജോലിക്കായി പ്രവേശിക്കുകയും ദീർഘമായ 38 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.

ഇന്ത്യൻ കോഫീ ഹൗസിലെ ട്രേഡ് യൂണിയന്റെ യൂണിറ്റ് സെക്രട്ടറിയായി സംഘടന പ്രവർത്തനം തുടങ്ങുകയും പിന്നീട് KCEU കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമായും മലബാർ മേഖലാ കമ്മറ്റിയുടെ ഭാരവാഹിയായും സംസ്ഥാന സബ് കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഇന്ത്യൻ കോഫീ ഹൗസിന്റെ ഭരണസമിതി അംഗമായി 20 വർഷവും ഈ കാലയളവിൽ വൈസ് പ്രസിഡന്റ്‌ ആയും ചുമതല നിർവഹിച്ചിട്ടുണ്ട്.

സംഘം സെക്രട്ടറി വി കെ ശശിധരൻ, മുൻ പ്രസിഡന്റ്‌ ഐ വി ശിവരാമൻ, മുൻ സെക്രട്ടറി എ സി ജനാർദ്ദനൻ, ട്രേഡ് യൂണിയൻ നേതാക്കൾ, സഹകാരികൾ, തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246286/praise-service-farewell-indian-coffee-house-vadakara-branch-manager-mmadhusudanan-tomorrow-new)