---
title: "#Jaljeevanscheme | ജലജീവൻ പദ്ധതി പരാതികൾ പരിഹരിച്ച് ഉടൻ നടപ്പിലാക്കണം -കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് "
english_title: "#Jaljeevan #scheme #should #implemented #immediately #redressal #grievances #Kerala #Water #Authority #Pensioners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246370/jaljeevan-scheme-should-implemented-immediately-redressal-grievances-kerala-water-authority-pensioners"
published_at: "2024-10-31T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723185be2d4c_jaljeevan.jpg"
keywords: []
---

# #Jaljeevanscheme | ജലജീവൻ പദ്ധതി പരാതികൾ പരിഹരിച്ച് ഉടൻ നടപ്പിലാക്കണം -കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് 

> **Lead Summary:** **വടകര: **ജലജീവൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി പരിഹരിച്ച് ഉപഭോക്താക്കൾക്ക് അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ‌് കോൺഗ്രസ് വടകര ഡിവിഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: **ജലജീവൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി പരിഹരിച്ച് ഉപഭോക്താക്കൾക്ക് അടിയന്തിരമായി കുടിവെള്ളം എത്തിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ‌് കോൺഗ്രസ് വടകര ഡിവിഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

റോഡ് താറുമാറാക്കി എന്ന പരാതി നിലനിൽക്കുമ്പോഴും പ്രവൃത്തി നിലച്ചിരിക്കുകയാണ്.

ജില്ലാജനറൽ സെകട്ടറി പി രാജൻ ഉദ്ഘാടനം ചെയ്‌തു .

കെ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.

പി. ദിനേശൻ, ടി. പിജഗദീശൻ, കെ.പി വിജയൻ ടി.കെ നാരായണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246370/jaljeevan-scheme-should-implemented-immediately-redressal-grievances-kerala-water-authority-pensioners)