---
title: "#graduationceremony | ബിരുദദാന ചടങ്ങ്; വിംസ് -മഹാരാജാസ് കോളജുകളിൽ  മെഡിക്കൽ ബിരുദം നേടി നൂറിലധികം വിദ്യാർത്ഥികൾ "
english_title: "#graduation #ceremony #More #than #100 #students #obtained #medical #degrees #Wims #Maharajas #Colleges"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246549/graduation-ceremony-more-than-100-students-obtained-medical-degrees-wims-maharajas-colleges"
published_at: "2024-11-01T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67245a0b4a34f_gaduation_cerimony.jpg"
keywords: []
---

# #graduationceremony | ബിരുദദാന ചടങ്ങ്; വിംസ് -മഹാരാജാസ് കോളജുകളിൽ  മെഡിക്കൽ ബിരുദം നേടി നൂറിലധികം വിദ്യാർത്ഥികൾ 

> **Lead Summary:** **വടകര : **മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സിനുകീഴിൽ പ്രവർത്തിക്കുന്നവിംസ് - മഹാരാജാസ് കോളജുകളിൽ നിന്നും ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**വടകര : **മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സിനുകീഴിൽ പ്രവർത്തിക്കുന്നവിംസ് - മഹാരാജാസ് കോളജുകളിൽ നിന്നും ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു.

മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് സർവ്വീസിലെ അഡീഷണൽ ഡയറക്ടറും കണ്ണൂർ ഡി എംഒയുമായ ഡോ.പീയൂഷ് എം.നമ്പൂതിരിപ്പാട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മഹാരാജാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബിജിത്ത് എം.കെ. അദ്ധ്യക്ഷനായി .

പ്രശസ്ത കവി ശ്രീ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.

സുനു മോഹൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രശസ്ത ജീവകാരുണ്യപ്രവർത്തകനും മുങ്ങൽ വിദഗ്ദനുമായ ഈശ്വർ മാൽപെയെ ചടങ്ങിൽ ആദരിച്ചു.

രംഗീഷ് കടവത്ത്, ഡോ. മുഹമ്മദ്.ടി.പി., ഷാഹുൽ ഹമീദ്, രമേഷ്, ദിനൂപ് കെ.കെ, ദിനേശൻ മരുതോങ്കര,രമേഷ് പുറമേരി എന്നിവർ സംസാരിച്ചു.രഞ്ജിഷ് സ്വാഗതവും ജസ്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246549/graduation-ceremony-more-than-100-students-obtained-medical-degrees-wims-maharajas-colleges)