---
title: "#Studycamp | ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ച്  സി പി ഐ ഏറാമല ലോക്കൽ കമ്മിറ്റി"
english_title: "#CPI #Eramala #Local #Committee #organized #one #day #study #camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246573/cpi-eramala-local-committee-organized-one-day-study-camp-new"
published_at: "2024-11-01T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67246d194b4df_CPI.jpg"
keywords: []
---

# #Studycamp | ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ച്  സി പി ഐ ഏറാമല ലോക്കൽ കമ്മിറ്റി

> **Lead Summary:** **ഓർക്കാട്ടേരി: **സിപിഐ ഏറാമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് കുറിഞ്ഞാലിയോട് സംഘടിപ്പിച്ചു.

## Article Content

**ഓർക്കാട്ടേരി: **സിപിഐ ഏറാമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് കുറിഞ്ഞാലിയോട് സംഘടിപ്പിച്ചു.

സിപിഐ ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി സുരേഷ്ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും മാർക്സിസത്തിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു.

പാർട്ടി സംഘടനാ കാര്യങ്ങൾ മണ്ഡലം സെക്രട്ടറി എൻ എം ബിജു അവതരിപ്പിച്ചു.

ലോക്കൽ സെക്രട്ടറി കെ കെ രഞ്ജീഷ് അധ്യക്ഷത വഹിച്ചു.

മണ്ഡലം കമ്മിറ്റി മെമ്പർമാരായ എ കെ കുഞ്ഞിക്കണാരൻ, ടി പി റഷീദ് എന്നിവർ അഭിവാദ്യമർപ്പിച്ചു.

സ്വാഗത സംഘം കൺവീനർ വി വി ബീന സ്വാഗതവും കാർത്തികപ്പള്ളി ബ്രാഞ്ച് സെക്രട്ടറി ഓ എം അശോകൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246573/cpi-eramala-local-committee-organized-one-day-study-camp-new)