---
title: "വടകരയില്‍ ഷീ ലോഡ്ജ്  തിങ്കാളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും"
english_title: "she lodge in vatakara puthiyppa - It will start operations from Monday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24662/she-lodge-in-vatakara-puthiyppa-it-will-start-operations-from-monday"
published_at: "2022-02-05T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe7ad544fb8_she lodge .jpg"
keywords: []
---

# വടകരയില്‍ ഷീ ലോഡ്ജ്  തിങ്കാളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

> **Lead Summary:** **വടകര: ** ഷീ ലോഡ്ജ് വടകരയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. തൊഴില്‍ -വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന വനിതകള്‍ സുരക്ഷിതമായ താമസ സൌകര്യം ഒരുക്കുകയാണ് വടകര നഗരസഭ.

## Article Content

**വടകര: ** ഷീ ലോഡ്ജ് വടകരയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. തൊഴില്‍ -വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന വനിതകള്‍ സുരക്ഷിതമായ താമസ സൌകര്യം ഒരുക്കുകയാണ് വടകര നഗരസഭ.

പുതിയാപ്പില്‍ ഷീ ലോഡ്ജ് ഒരുക്കിയിരിക്കുന്നത്. ഷീ ലോഡ്ജിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നേരത്തെ കഴിഞ്ഞെങ്കിലും പിന്നീട് കോവിഡ് തീവ്രമായതിനാല്‍ അവിടെ താമസത്തിനുവേണ്ടി തുറന്ന് കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 57,67,300/ രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ 24 പേര്‍ക്ക് താമസിക്കാനുള്ള സൌകര്യമാണ് ഇവിടെയുള്ളത്.

AC, Non AC, ഡോര്‍മെട്രി, കിച്ചണ്‍ എന്നീ സൌകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കുടുംബശ്രീ സംവിധാനത്തിലാണ് പ്രവര്‍ത്തിപ്പിക്കുക. ഇവിടെ എത്തുന്നവര്‍ക്ക് കുടുംബശ്രീ വനിതകളുടെ ഓട്ടോ സൌകര്യവും ലഭിക്കും.

** സേവന നിരക്ക് ·**

ഫ്രഷപ്പ് 100രൂപ/വ്യക്തിക്ക്/3 മണിക്കൂര്‍ · ഡോര്‍മെട്രി – 200 രൂപ / 24 മണിക്കൂര്‍ · നോണ്‍ എ.സി സിംഗിള്‍ റൂം (പരമാവധി 2 പേര്‍ക്ക്) – 450രൂപ/ 24 മണിക്കൂര്‍ · എ.സി സിംഗിള്‍ റൂം (പരമാവധി 2 പേര്‍ക്ക്) – 900രൂപ / 24 മണിക്കൂര്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24662/she-lodge-in-vatakara-puthiyppa-it-will-start-operations-from-monday)