---
title: "#SchoolArts | ആയഞ്ചേരി സ്കൂൾ കലോത്സവം; പൊന്മേരി എൽ.പിയും കടമേരി എം.യു.പിയും ജേതാക്കൾ "
english_title: "#Ayancherry #School #Arts #Festival #Ponmeri #LP #Kadameri #MUP #winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246693/ayancherry-school-arts-festival-ponmeri-lp-kadameri-mup-winners"
published_at: "2024-11-01T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724e895ac635_school_fest.jpg"
keywords: []
---

# #SchoolArts | ആയഞ്ചേരി സ്കൂൾ കലോത്സവം; പൊന്മേരി എൽ.പിയും കടമേരി എം.യു.പിയും ജേതാക്കൾ 

> **Lead Summary:** **ആയഞ്ചേരി: **രണ്ടുദിവസങ്ങളിലായി ചീക്കിലോട് യു.പി. സ്കൂളിൽ വച്ച് നടന്ന ആയഞ്ചേരി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ പൊൻമേരി എൽ.പി. സ്കൂൾ ഓവറോൾ കിരീടം നേടി.

## Article Content

**ആയഞ്ചേരി: **രണ്ടുദിവസങ്ങളിലായി ചീക്കിലോട് യു.പി. സ്കൂളിൽ വച്ച് നടന്ന ആയഞ്ചേരി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ പൊൻമേരി എൽ.പി. സ്കൂൾ ഓവറോൾ കിരീടം നേടി.

രണ്ടാം സ്ഥാനവും അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും നേടി കടമേരി എം.യു.പി. സ്കൂൾ ഇരട്ട കിരീടം ചൂടി തിളക്കമാർന്ന വിജയം നേടി.

പറമ്പിൽ എൽ.പി. സ്കൂളിലാണ് മൂന്നാംസ്ഥാനം.

അറബി കലോത്സവത്തിൽ റഹ്മാനിയ എച്ച്.എസ്.എസ്. ആയഞ്ചേരി, ഗവ.യു.പി. സ്കൂൾ പറമ്പിൽ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

വിജയികൾക്കുള്ള ട്രോഫികൾ പഞ്ചായത്ത് മെംബർ ടി.കെ. ഹാരിസ് സമ്മാനിച്ചു.

പി.ഇ.സി. കൺവീനർ നാസർ ആക്കായി, ഹെഡ്മാസ്റ്റർ സി. എച്ച്. മൊയ്തു, പ്രോഗ്രാം കൺവീനർ സി.സി. കുഞ്ഞബ്ദുല്ല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246693/ayancherry-school-arts-festival-ponmeri-lp-kadameri-mup-winners)