---
title: "#CPIM | പാതക ഉയർന്നു; ഓർമ്മകൾ ജ്വലിക്കുന്ന മണ്ണിൽ സിപിഐഎം ഏരിയാ സമ്മേളനത്തിന് നാളെ തുടക്കം "
english_title: "#CPIM #area #conference #will #begin #tomorrow #land #where #memories"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246701/cpim-area-conference-will-begin-tomorrow-land-where-memories"
published_at: "2024-11-01T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724ee729659d_cpim.jpg"
keywords: []
---

# #CPIM | പാതക ഉയർന്നു; ഓർമ്മകൾ ജ്വലിക്കുന്ന മണ്ണിൽ സിപിഐഎം ഏരിയാ സമ്മേളനത്തിന് നാളെ തുടക്കം 

> **Lead Summary:** **അഴിയൂർ : **ഒളിമങ്ങാത്ത ഒഞ്ചിയം സമരധീരതയുടെ ഓർമ്മകൾ ജ്വലിക്കുന്ന മണ്ണിൽ സിപിഐഎം ഏരിയാ സമ്മേളനത്തിന് പതാകയേറി.

## Article Content

**അഴിയൂർ : **ഒളിമങ്ങാത്ത ഒഞ്ചിയം സമരധീരതയുടെ ഓർമ്മകൾ ജ്വലിക്കുന്ന മണ്ണിൽ സിപിഐഎം ഏരിയാ സമ്മേളനത്തിന് പതാകയേറി.

ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി ശനി, ഞായർ ദിവസങ്ങളിലായി ചോമ്പാലിൽ നടക്കുന്ന ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ പതാക -കൊടിമര -ദീപശിഖ ജാഥയെ രക്ത സാക്ഷി ഗ്രാമം ആവേശപൂർവ്വം വരവേറ്റ്.

ഒഞ്ചിയം രക്ത സാക്ഷി സ്ക്വയറിൽ നിന്ന് ആർ ഗോപാലന്റെ നേതൃത്വത്തിലാണ്പതാക ജാഥ. രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി പതാക ഏൽപ്പിച്ചു.

ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻസംസാരിച്ചു. വിപി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. കെ എം പവിത്രൻ സ്വാഗതം പറഞ്ഞു.

സിപിഐ എം ഏരിയാ സെക്രട്ടറിയായിരുന്ന ഇ എം ദയാനന്ദന്റെ സ്മൃതി മ ണ്ഡപത്തിൽ നിന്ന് എൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കൊടിമര ജാഥ.

ദയാനന്ദന്റെ ഭാര്യ കെ സീത കൊടി മരം കൈമാറി.

എസ്എഫ് ഐ നേതാവായിരുന്ന രക്തസാക്ഷി പി കെ രമേശന്റെ ബലികുടീരത്തിൽ നിന്ന് പി രാജന്റെ നേതൃത്വത്തിലുള്ള ദീപശിഖ, രമേശന്റെ സഹോദരൻ പികെ ചന്ദ്രൻ കൈമാറി.

നിരവധി അത് ലറ്റ്കളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ വഴിനീളെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ജാഥകൾ കുഞ്ഞിപ്പള്ളിയിൽ കേന്ദ്രീകരിച്ചു നീങ്ങി, പൊതു സമ്മളന വേദിയായ ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിച്ചു.

സ്വാഗതസംഘം ചെയർമാൻ പി ശ്രീധരൻ പതാക ഉയർത്തി.

കൺവീനർ എംപി ബാബു അധ്യക്ഷനായി, ലോക്കൽ സെക്രട്ടറി പി വി സുജിത് സ്വാഗതം പറഞ്ഞു.

ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സമേളന നഗരിയിൽ ദീപം ജ്വലിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246701/cpim-area-conference-will-begin-tomorrow-land-where-memories)