---
title: "#Gramotsavam | ഗ്രാമോത്സവത്തിന് തുടക്കം; പാലയോട് ദേശിയ വായനശാല ആൻറ് ഗ്രന്ഥാലയ മന്ദിരം ഒരുങ്ങി "
english_title: "#gramotsavam #begins #National #Library #and #Granthalaya #building #ready #Palayode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246775/village-festival-begins-national-library-and-granthalaya-building-ready-palayode"
published_at: "2024-11-02T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725bca57483e_library.jpg"
keywords: []
---

# #Gramotsavam | ഗ്രാമോത്സവത്തിന് തുടക്കം; പാലയോട് ദേശിയ വായനശാല ആൻറ് ഗ്രന്ഥാലയ മന്ദിരം ഒരുങ്ങി 

> **Lead Summary:** **മണിയൂർ: ** പാലയാട് നടയിൽ കഴിഞ്ഞ 41 വർഷമായി പ്രവർത്തിക്കുന്ന ദേശീയ വായനശാലയ്ക്ക് സ്വന്തം കെട്ടിടം ഒരുങ്ങി.

## Article Content

**മണിയൂർ: ** പാലയാട് നടയിൽ കഴിഞ്ഞ 41 വർഷമായി പ്രവർത്തിക്കുന്ന ദേശീയ വായനശാലയ്ക്ക് സ്വന്തം കെട്ടിടം ഒരുങ്ങി.

കെട്ടിടോദ്ഘാടനത്തിൻ്റെ ഭാഗമായുള്ള ഗ്രാമോത്സവത്തിന് തുടക്കമായി.

> കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തോെട നുബന്ധിച്ചുള്ള "ഗ്രാമോൻസവം 2024 "ന് തുടക്കമായി.

ആദ്യ അനുബന്ധ പരിപാടി എന്ന നിലയിൽ ഏ.ഐ സാങ്കേതിവിദ്യയുടെ സാധ്യതകൾ -വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലന, ബോധവൽക്കരണ പരിപാടി പാലയാട് എൽ.പി.സ്കൂളിൽ നടന്നു.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം KITE (Kerala Infrastructure Technology for Education ) ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ ഇ.ടി രമേശൻ മാസ്റ്റർ ക്ലാസ്സെടുത്തു.

KITE മാസ്റ്റർ ട്രെയിനർ മനോജ് കുമാർ കെ. പരിശീലനം നൽകി. രക്ഷിതാക്കളും കുട്ടികളുമായി നൂറിലധികം പേർ പങ്കെടുത്തു.

ചാറ്റ് ജിപി.ടി., ജെമിനി, അനുവാദിനി, ചാറ്റ് പി.ഡി.എഫ്, ഗാമ തുടങ്ങിയ നിരവധി എ.ഐ. ടൂളുകൾ ക്ലാസിൽ പരിചയപ്പെടുത്തി.

പരിപാടിയിൽ ഇ. നാരായണൻ മാസ്റ്റർ അധ്യക്ഷ്യതവഹിച്ചു. ഷൈജു എം.കെ. സ്വാഗതവും സുധീർ കുമാർ വി.വി. നന്ദിയും പറഞ്ഞു.

സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ.രാജേഷ് മാസ്റ്റർ, രത്നാകരൻ മാസ്റ്റർ (റിട്ട. പ്രൊഫസർ), ടി.സി.സജീവൻ, സുരേഷ് കെ.പി, ' സി.കെ. സജിത ടീച്ചർ , വേദിക ബിജിത്ത്, നിഹാരിയ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

സിന്ധുരവി മന്ദര ത്ത് കണ്ടി, ലിഷ രാജീവൻ തയ്യടുത്ത്, സി.എച്ച്ശ്രിനിവാസൻമാസ്റ്റർ, നരേന്ദ്രൻ .ടി വി , വി.പി സുരേന്ദൻ . ബാബു കെ.പി. വിജയൻ വി.കെ, , , ഷെജിത് പി.പി, കുഞ്ഞിരാമൻ കെ.കെ , രവി ജി മന്ദരത്ത് കണ്ടി, സതീഷ് കുമാർ ബി., ശശിധരൻ കുട്ടങ്കണ്ടി, , എൻ. ടി. വൽസൻ, ഗിരിഷ് ബാബു കെ. കെ ,

തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

> "ഗ്രാമോ ൽ സവം 2024" ൻ്റെ ഭാഗമായി "സ്ത്രീ സുരക്ഷ" ആധുനിക സമൂഹത്തിൽ എന്ന വിഷയത്തെ അധികരിച്ച് എ.എസ്.ഐ. ജമീല റഷീദ നയിക്കുന്ന സംവാദപരിപാടി നവംബർ 17ന് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246775/village-festival-begins-national-library-and-granthalaya-building-ready-palayode)