വടകര:(vatakara.truevisionnews.com) കുറച്ച് ദിവസങ്ങളായി ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര ഒന്നാം വാർഡിലെ മുണ്ടങ്ങാട്ടു താഴെ തണ്ണീർത്തടങ്ങളും തോടുകളും വ്യാപകമായ രീതിയിൽ മണ്ണിട്ട് നികത്തുകയാണ്.
പ്രദേശത്തെ ഹെക്ടർ കണക്കിന് ഭൂമിയാണ് ഭൂമാഫിയ കൈക്കലാക്കിയിരിക്കുന്നത്. ഭൂമി നികത്തുന്നതിനെതിരെ പലതവണ പ്രദേശ വാസികൾ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് വീണ്ടും ജെസിബി യുമായി എത്തിയ സ്ഥലമുടമയ്ക്ക് വിവരമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർക്കു മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു.
നികത്തിയിരുന്ന കല്ലും മണ്ണും അതേ ജെസിബി വച്ചു കോരിയെടുപ്പിച്ചു. ബിജെപി പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് വടകര ആർഡിഒ, ഏറാമല വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി.
അനധികൃത പ്രവർത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആർഡിഒ ബിജെപി പ്രവർത്തകർക്ക് ഉറപ്പു നൽകി.
ബിജെപി ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് .കെ.പി, ഓർക്കേട്ടറരി ഏരിയ ജനറൽ സെക്രട്ടറി രമേഷ്കുമാർ.എം.എം, ബൂത്ത് പ്രസിഡന്റ് ജിജേഷ്.വി.കെ ,വിമേഷ്.എൻ.കെ,റെന്നി. പി. കെ, പ്രവീൺ.കെ,സുബീഷ് തിരുവോത്ത്,ജിജേഷ് വലിയ കുനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
#BJP #workers #scooped #up #filled #wetland #brought #back