വടകര: (vatakara.truevisionnews.com)വിലങ്ങാട് ഉരുൾപൊട്ടൽ - ദുരിതാശ്വാസ പാക്കേജ് സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു .
ഉരുൾപൊട്ടൽ നടന്നിട്ട് മൂന്ന് മാസം പൂർത്തിയായി. ഒരു മനുഷ്യജീവൻ നഷ്ടപെട്ടു. 33 വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു .
നിരവധി വീടുകൾ ഇപ്പോഴും ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. സമഗ്രമായ പുനരധിവാസ പാക്കേജിന് രൂപം നൽകണം. സ്ഥലം ഏറ്റെടുത്ത് മുഴുവൻ പേർക്കും സർക്കാർ വീട് നിർമിച്ച് നൽകാനുള്ള നടപടികൾ വൈകി കൂടാ.
യുദ്ധകാലാടിസ്ഥാനത്താൽ നടപടി ഉണ്ടാകണം. ഹെക്ടർ കണക്കിന് കൃഷി പൂർണമായ നശിച്ചു. പൊതുമരാമത്ത് റോഡുകളും ഗ്രാമീണ റോഡുകളും കലുങ്കുകളും പൂർണമായി തകർന്നു .
300 കോടിയലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സമിതിയംഗം സിപിഐ നേതാവുകൂടിയായ പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്.
മണിയൂർ പഞ്ചായത്ത് പ്രസിഡന്റ ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
പി പത്മിനി, പി ശ്രീജിത്ത് പ്രദീപ് ചോമ്പാല പി പി രാജൻ, സി കെ കരീം, ബാബു പറമ്പത്ത് , ടി വി ഗംഗാധരൻ പി എം മുസ്തഫ, തഹസിൽദാർ രഞ്ജിത്ത്, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു
#Vilangad #landslide #relief #package #announced #Vadakara #Taluk #Development #Committee #meeting