---
title: "#CPIM | ചോമ്പാൽ ചുവന്നു; ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം"
english_title: "#24th #Party #Congress #CPIM #1st #Area #Conference #exciting #start"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246861/24th-party-congress-cpim-1st-area-conference-exciting-start"
published_at: "2024-11-02T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672612a54afed_cpim_area_conference.jpg"
keywords: []
---

# #CPIM | ചോമ്പാൽ ചുവന്നു; ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

> **Lead Summary:** **അഴിയൂർ : **സി പി ഐ എം 24-ാം പാർട്ടികോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം.

## Article Content

**അഴിയൂർ : **സി പി ഐ എം 24-ാം പാർട്ടികോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം.

ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഇ എം ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാനം ചെയ്തു.

സമ്മേളനത്തിന് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന പ്രതിനിധികളുടെ പ്രകടനവും പുഷ്പാർച്ചനയും നടന്നു.

ഇ കെ നാരായണൻ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. പുണ്യ,വൈഷ്ണവി എന്നിവർ പതാക ഗാനം ആലപിച്ചു.

വിപി ഗോപാലകൃഷ്ണൻ രക്ത സാക്ഷി പ്രമേയവും കെ പി ഗിരിജ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി ടി പി ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

എൻ ബാലകൃഷ്ണൻ,അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

എൻ ബാലകൃഷ്ണൻപ്രമേയ കമ്മറ്റി കൺവീനറായും എ പി വിജയൻ മിന്ട്സ് കമ്മറ്റി കൺവീനറായും വി ജിനീഷ് ക്രഡൻഷ്യൽ കമ്മറ്റി കൺവീനറായും പ്രവർത്തിക്കുന്നു.

ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ദിനേശൻ, എം മെഹബൂബ്, കെ കെ മഹമൂദ്, പി കെ മുകുന്ദൻ തുടങ്ങിയവർ സമ്മേളത്തിൽ പങ്കെടുക്കുന്നു.

സ്വാഗത സംഘം കൺവീനർ എംപി ബാബു സ്വാഗതം പറഞ്ഞു. സമ്മേളനം ഞായറാഴ്ച ചുവപ്പ് സേന മാർച്ചോടെയും ബഹുജന റാലിയോടെയും സമാപിക്കും.

ചോമ്പാൽ മിനിസ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

പി മോഹനൻ,കെ കെ ദിനേശൻ,പ്രീത കൂത്ത് പറമ്പ് തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246861/24th-party-congress-cpim-1st-area-conference-exciting-start)