---
title: "#KSSPU | കുടുംബ സംഗമം സംഘടിപ്പിച്ച് കെ എസ് എസ് പി യു വില്യാപ്പള്ളി യൂണിറ്റ്"
english_title: "#KSSPU #Villyapally #Unit #organized #KudumbaSangamam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246934/ksspu-villyapally-unit-organized-kudumbasangamam"
published_at: "2024-11-03T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67270426988f9_ksspu.jpg"
keywords: []
---

# #KSSPU | കുടുംബ സംഗമം സംഘടിപ്പിച്ച് കെ എസ് എസ് പി യു വില്യാപ്പള്ളി യൂണിറ്റ്

> **Lead Summary:** **വടകര: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വില്യാപ്പള്ളി യൂണിറ്റ്, കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വില്യാപ്പള്ളി യൂണിറ്റ്, കുടുംബ സംഗമം സംഘടിപ്പിച്ചു.

വില്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പൂളക്കണ്ടി മുരളി ഉദ്ഘാടനം ചെയതു.

കോച്ചേരി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഇറ്റലിയിലെ 'സാലൻടോ' സർവ്വ കലാശാലയിൽ പിഎച്ച്ഡിക്ക് തെരഞ്ഞെടുക്കപ്പെട്ട സൂര്യാ ജയനെ, യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എൻ കെ ബാലകൃഷ്ണൻ ആദരിച്ചു.

പിങ്ക് പോലീസ് എഎസ്ഐ ജമീല റഷീദ് മുഖ്യ പ്രഭാഷണം നടത്തി.പി എം കുമാരൻ, ടി ജി മയ്യന്നൂർ, പി പി അഹ്രു, ഗോവിന്ദൻ നമ്പ്യാർ, ഓമന, പി പദ്‌മനാഭൻ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു.

ചെമ്മരട്ട ബാലകൃഷ്ണൻ, സഹജൻ തുടങ്ങിയവർ കവിതാലാപനവും സൂര്യാ ജയൻ ഗാനാലാപനവും നടത്തി.

സെക്രട്ടരി പി ജയചന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടരി കെ പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246934/ksspu-villyapally-unit-organized-kudumbasangamam)